പോർട്ട്‌ലാൻഡിൽ കലാപകാരികൾ കാത്തോലിക്ക ദേവാലയം തകർത്തു


കൊളംബിയ/പോർട്ട്‌ലാൻഡ: ഒറിഗൺ പ്രവിശ്യയിലെ പോർട്ട്‌ലാൻഡിലുള്ള  പ്രശസ്തമായ കാത്തോലിക്ക ദേവാലയം ബുധനാഴ്ച രാത്രിയിൽ ഉണ്ടായ കലാപത്തിൽ നശിപ്പിക്കപ്പെട്ടു.പോർട്ട്‌ലാൻഡിലെ  പ്രതിഷേധം പോലീസ് കലാപമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു ഡസനോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ ദേവാലയത്തിന്റെ ജനാലകളും വാതിലുകളും തകർക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിഫെൻഡ് ഡെമോക്രസിയുടെ നേത്ര്ത്വത്തിലാണ്‌ മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് വാർത്തകൾക്ക് പ്രാധാന്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കലാപം അരങ്ങേറിയത്. ബുധനാഴ്ച വൈകുന്നേരം പ്രതിഷേധ സംഘങ്ങൾ  പോർട്ട്‌ലാൻഡിലൂടെ മാർച്ച് നടത്തുകയും തുടർന്ന്   നിരവധി ഭവനരഹിതർക്കും ദരിദ്രർക്കും ആശ്രയമായ ഈ കാത്തോലിക്ക ദേവാലയം നശിപ്പിക്കുകയുമാണുണ്ടായത്.    

അറസ്റ്റിലായവരിൽ നിന്നും റൈഫിൾ,സ്ഫോടകവസ്ത്തുക്കൾ, കത്തി, സ്പ്രേ-പെയിന്റ് ക്യാനുകൾ മുതലായവ കണ്ടെത്തി. കലാപം അടിച്ചമർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഗവൺമെന്റ് ഒറിഗോൺ നാഷണൽ ഗാർഡിനെ സജ്ജമാക്കിയിരുന്നു. വ്യക്തമായ ലക്ഷ്യമില്ലാതെ അരങ്ങേറിയ കലാപത്തെ കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് അപലപിച്ചിരുന്നു. വ്യാപകമായ നാശനഷ്ടങ്ങളാണ് കലാപത്തിൽ സംഭവിച്ചിട്ടുള്ളത്. ദേവാലയം നശിപ്പിച്ചതോടൊപ്പം വ്യാപകമായ സ്വത്ത് കൊള്ളയടിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ സ്ഥാപിക്കപ്പെട്ട വിവിധ ചരിത്ര സ്മാരകങ്ങളും നശിപ്പിച്ചു. തോമസ് ജെഫേഴ്സൺ, ജോർജ്ജ് വാഷിംഗ്ടൺ, തിയോഡോർ റൂസ്‌വെൽറ്റ്, അബ്രഹാം ലിങ്കൺ, ഒറിഗോണിയൻ പത്രാധിപരായ ഹാർവി ഡബ്ല്യു സ്കോട്ട് എന്നിവരുടെ പ്രതിമകളും നഗരത്തിലെ പ്രതിഷേധക്കാർ തകർത്തു.

നിരവധിയായ കാരുണ്ണ്യപ്രവർത്തികൾ  പോർട്ട്‌ലാൻഡിലെ ദേവാലയത്തിന്റെ നേത്ര്ത്വത്തിൽ ചെയ്തുവരുന്നുണ്ട്. കൊറോണയുടെ പ്രതികൂല സാഹചര്യത്തിൽ ദരിദ്രരെ സഹായിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു.ആർച്ച് ബിഷപ്പ് അലക്സാണ്ടർ സാമ്പിൾ നഗരത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഒക്ടോബര് 17ന് നഗരത്തിൽ ആർച്ച് ബിഷപ്പിന്റെ നേത്ര്ത്വത്തിൽ യൂക്കറിസ്റ്റിക് ഘോഷയാത്ര നടത്തിയിരുന്നു.വര്ഗിയതക്കെതിരെ നടക്കുന്ന  സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ഓർമ്മപ്പെടുത്തി.  അതേസമയം കഴിഞ്ഞ രണ്ട് മാസമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. വംശീയതക്കെതിരെയും നിരവധിയായ പ്രതിഷേധങ്ങൾ വിവിധ പ്രദേശങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group