ക്രിസ്തു വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുക : മാർപാപ്പ

ലോകത്ത് ക്രിസ്തുവിന് സാക്ഷ്യം നൽകുന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

മുൻകാലത്തെ അപേക്ഷിച്ച് നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവ രക്തസാക്ഷിത്വങ്ങൾ കൂടുതലായി സംഭവിക്കുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി.

‘രക്തസാക്ഷി’ എന്ന വാക്കിന്റെ അർത്ഥം സാക്ഷ്യമേകുന്നവൻ എന്നാണ്. രക്തസാക്ഷികൾ എന്നാൽ, കരുണകൊണ്ട് തിന്മയെ വിജയിച്ച ക്രിസ്തുവിനെ സ്വജീവിതം കൊണ്ട് കാട്ടിത്തരുന്ന സാക്ഷികളാണ്. ക്രിസ്തുനാഥനോട് കൂടുതൽ സമാനരായുള്ളവരാണ് രക്തസാക്ഷികൾ. നാം ജീവിക്കുന്ന ഇക്കാലത്തും രക്തസാക്ഷികൾ ഏറെയാണ്. ക്രിസ്തുവിനെപ്രതി പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം നാം ക്രിസ്തുവിന് സാക്ഷ്യം നൽകുന്നുണ്ടോ എന്നും ആത്മപരിശോധന നടത്തണം,’ പാപ്പ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group