ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് മാർപാപ്പാ

ഉക്രൈനുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

ഉക്രൈനിലെ സംഘർഷങ്ങൾ ആയുധങ്ങളാലല്ല ചർച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെയെന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാമെന്ന് തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പാ കുറിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ വർഷം ഉണ്ടാക്കിയിട്ടുണ്ടെന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ആയുധങ്ങളല്ല മാർഗ്ഗമെന്നും ഈ വർഷത്തെ കർത്താവിന്റെ പിറവി തിരുനാൾ ഉക്രൈനിന് സമാധാനം കൊണ്ടുവരട്ടെയെന്നും #PrayTogether എന്ന ഹാഷ്ടാഗോടു കൂടിയുള്ള തന്റെ സന്ദേശത്തിൽ പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group