സ്വാർത്ഥതയിൽ നിന്ന് മുക്തി നേടാൻ പ്രാർത്ഥന സഹായിക്കുന്നു : മാർപാപ്പ

സ്വാർത്ഥതയിൽ നിന്ന് മുക്തി നേടാൻ പ്രാർത്ഥന സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ഹൃദയം വിപുലമാക്കാനും നമ്മുടെ സ്വാർത്ഥതയുടെ പീഠത്തിൽ നിന്ന് ഇറങ്ങി വരാനും പ്രാർത്ഥന ഇടയാക്കുന്നു. അപരനെ കേൾക്കാനും ധ്യാനത്തിന്റെ ശാന്തത നമ്മിൽ ഉണർത്താനും പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.”

മാർച്ച് പതിനൊന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #YearOfPrayer എന്ന ഹാഷ്ടാഗോടുകൂടിയാണ് പാപ്പാ തന്റെ X അക്കൗണ്ട് സന്ദേശം പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m