വയോധിക ദിനത്തോട് അനുബന്ധിച്ച് വത്തിക്കാൻ പുറപ്പെടുവിച്ച പ്രാർത്ഥന

കർത്താവേ,അങ്ങയുടെ സംരക്ഷണമേകുന്ന സാന്നിധ്യത്തെ പ്രതി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഏകാന്തതയുടെ നിമിഷങ്ങളിലും അങ്ങാണ് എന്റെ പ്രത്യാശയും ആത്മവിശ്വാസവും. ചെറുപ്പം മുതൽ അങ്ങാണ് എന്റെ ഉറപ്പുള്ള പാറയും അഭയകേന്ദ്രവും.

എനിക്ക് ഒരു കുടുംബവും ദീർഘകാല ജീവിതവും നൽകിയതിന് ഞാൻ നന്ദി പറയുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങൾ നൽകിയതിന് നന്ദി പറയുന്നു. നിറവേറിയ സ്വപ്‌നങ്ങളെയും അവശേഷിക്കുന്ന ആഗ്രഹങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. ഫലദായകമായ ഈ നിമിഷത്തിന് ദൈവമേ, അങ്ങേയ്ക്ക് നന്ദി.

കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ, എന്നെ അങ്ങയുടെ സമാധാന ത്തിന്റെ ചാലകമാക്കണമെ, എന്നേക്കാൾ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള കൃപ എനിക്ക് നൽകണമേ. സ്വപ്‌നങ്ങൾ അവസാനിപ്പിക്കാതിരിക്കാനും അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് പുതുതലമുറയോട് സംസാരിക്കാനും എന്നെ പ്രാപ്തനാക്കണമേ.

സുവിശേഷം ലോകാതിർത്തികൾ വരെയും എത്തിച്ചേരാൻ പാപ്പയെയും സഭയേയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമെ. ലോകത്തെ നവീകരിക്കാനും മഹാമാരിയുടെ കൊടുങ്കാറ്റ് ശാന്തമാക്കാനും യുദ്ധങ്ങൾക്ക് അറുതിവരുത്താനും പാവപ്പെട്ടവരെ ആശ്വസിപ്പിക്കാനും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയക്കണമെ.

തളർച്ചയിൽ എന്നെ താങ്ങിനിർത്തണമെ, ജീവിതം അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ എന്നെ അനുവദിക്കണമേ. അങ്ങ് നൽകുന്ന ഓരോ നിമിഷവും അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവസാനംവരേയും ജീവിക്കാൻ എന്നെ സഹായിക്കണമെ, ആമ്മേൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group