വിശുദ്ധ ചാവറ കുര്യാക്കോസച്ചനോടുള്ള പ്രാർത്ഥന

സ്നേഹം നിറഞ്ഞ ഈശോയെ, അവിടുത്തെ മഹത്വപ്പെടുത്തുവാനും, ദൈവജനത്തെ പ്രചോദിപ്പിക്കുവാനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയായെ മാതൃകയായി നൽകിയതിനു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ആ പുണ്യപിതാവിന്റെ ജീവിത മാതൃക അനുസരിച്ച് വിശ്വാസം, ശരണം, സ്നേഹം എന്നീ പുണ്യങ്ങളുടെ വിളനിലമായി വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വയ വിശുദ്ധീകരണത്തിനും, ആത്മാക്കളുടെ രക്ഷക്കും വേണ്ടി ജീവിച്ചു കൊണ്ട്, ഞങ്ങളുടെ ജീവിതാന്തസ്സിനനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ സഹായിക്കണമെ. ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും അങ്ങേ തിരുഹിതത്തിനു പൂർണ്ണമായി സമർപ്പിക്കുവാനുള്ള മനസ്സും, ഞങ്ങൾ ഇപ്പോൾ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹവും ………
തിരുക്കുടുംബത്തിന്റെ പ്രത്യേക മദ്ധ്യസ്ഥനായ ചാവറ പിതാവു വഴി ഞങ്ങൾക്കു ലഭിക്കുവാൻ ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേൻ

1. സ്വർഗ്ഗ 1. നന്മ 1.ത്രിത്വ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group