പ്രേഡീക്കേറ്റ് ഇവാൻജലിയം : കത്തോലിക്കാ സഭയു‌ടെ അപ്പസ്തോലിക ഭരണരേഖ നിലവിൽ വന്നു

കത്തോലിക്കാ സഭയിൽ സുവിശേഷ പ്രഘോഷണം അൽമായരുടെയും ഉത്തരവാദിത്തമാക്കുന്ന അപ്പസ്തോലിക രേഖ ‘പ്രേഡീക്കേറ്റ് ഇവാൻജലിയം’ നിലവിൽ വന്നു. സഭയിൽ വൻ മാറ്റങ്ങൾക്കു തുടക്കമിടുന്ന ഭരണരേഖയാണിത്. വനിതകൾ ഉൾപ്പെടെ മാമോദീസ സ്വീകരിച്ച എല്ലാ കത്തോലിക്കർക്കും ഭരണ വകുപ്പുകളുടെ നേതൃസ്ഥാനത്തിന് അവകാശം നൽകുന്നതോടെ സഭാ ഭരണത്തിൽ എല്ലാവരുടെയും പങ്കാളിത്തം യാഥാർഥ്യമാകുകയാണ്.

മിഷനറി ദൗത്യത്തിന് പ്രാധാന്യവും രൂപതകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും ലഭിക്കും. ഫ്രാൻസിസ് മാർപാപ്പാ സ്ഥാനമേറ്റതിന്റെ ഒൻപതാം വാർഷിക ദിനമായ കഴിഞ്ഞ മാർച്ച് 19നാണ് പുതിയ രേഖ പുറത്തിറക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group