2025ലെ ജൂബിലിക്കായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു

2025ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ റോമില്‍ പുരോഗമിക്കുന്നു.

ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 35 മില്യണ്‍ (3.5 കോടി) തീര്‍ത്ഥാടകര്‍ റോമില്‍ എത്തുമെന്നാണ് സൂചന.

ജൂബിലി വര്‍ഷത്തിലെ എണ്‍പത്തിയേഴോളം വിവിധ പൊതു പദ്ധതികള്‍ക്കായി ഏതാണ്ട് 250 കോടി ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. പൊതു ഗതാഗതം, ശുചി മുറികള്‍, റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ഭൂഗര്‍ഭ പാര്‍ക്കിംഗ്, കാല്‍നടക്കാര്‍ക്കുള്ള ഭൂഗര്‍ഭ പാതകള്‍, സെന്‍ട്രല്‍ ടെര്‍മിനിനല്‍ ട്രെയിന്‍ സ്റ്റേഷന്റെ ശുചീകരണം അടക്കമുള്ള വിവിധ പദ്ധതികള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. 2016-ലെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഏതാണ്ട് 2.04 കോടി ആളുകള്‍ റോമില്‍ എത്തിയെന്നാണ് വത്തിക്കാന്‍റെ കണക്ക്. അടുത്ത വര്‍ഷം ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറക്കുന്ന തിയതി ഉള്‍പ്പെടെയുള്ള ജൂബിലിയുടെ ഔദ്യോഗിക ബുള്ളറ്റിൻ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group