കാഞ്ഞിരപ്പള്ളി രൂപതാ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു

കാഞ്ഞിരപ്പള്ളി രൂപതാ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നല്‍കിയ കത്തിച്ചതിരി കുമളി ഫൊറോന വികാരി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേലും ഫൊറോനയിലെ വൈദികരും ഏറ്റുവാങ്ങി. സംയുക്ത വൈദിക സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സന്നിഹിതനായിരുന്നു. കുമളി ഫൊറോനയാണ് മെയ് 13ന് നടത്തപ്പെടുന്ന രൂപതാ ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ഒരുക്കമായി മെയ് 7 മുതല്‍ 11 വരെ കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നതാണ്. 1977 മെയ് 12ന് സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ 45-ാം വാര്‍ഷിക ദിനാഘോഷമാണ് കുമളിയില്‍ നടത്തപ്പെടുന്നത്.

സുവര്‍ണജൂബിലി ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ രൂപതാ ദിനാഘോഷങ്ങള്‍ക്ക് ചിട്ടയായ ക്രമീകരണങ്ങളാണ് നടത്തപ്പെടുന്നത്. രൂപതാ ദിനാഘോഷങ്ങള്‍ക്ക് മുമ്പായി രൂപതയിലെ വിശ്വാസിസമൂഹത്തെ ശ്രവിക്കുന്നതിനുള്ള സഹയാത്ര സംഗമങ്ങള്‍ കുടുംബക്കൂട്ടായ്മ തലങ്ങളിലുള്‍പ്പെടെ പൂര്‍ത്തിയാകും. ഇടവകതല സഹയാത്ര സംഗമങ്ങള്‍ രൂപതയിലെ എല്ലാ ഇടവകകളിലും ഇതിനോടകം നടത്തപ്പെട്ടു. അതോടൊപ്പം രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസിനികളുടെ നേതൃത്വത്തില്‍ ഹോംമിഷനും നടത്തപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group