ജോ ബൈഡനും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബറിൽ?

വത്തിക്കാൻ സിറ്റി:അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബർ നടക്കുമെന്ന് സൂചന.ഇരുനേതാക്കളും ഒൿടോബർ മാസം 29 ന് കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് .അമേരിക്കൻ പ്രസിഡണ്ടായി ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ സന്ദർശനം ആയിരിക്കും ഇത്.ഇതിനു മുൻപ് 2015 ഫിലാഡൽഫിയയിലെ കുടുംബ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബൈഡനും മാർപാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാൽ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടിയുള്ള വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group