നിറപറയും നിലവിളക്കും സാക്ഷിയായ കതിർമണ്ഡപത്തിൽ കൈ പിടിച്ചു നൽകാൻ എത്തിയത് പുരോഹിതൻ..

ക്രൈസ്തവ സമൂഹം നടത്തുന്ന അനാഥാലയത്തിൽ രണ്ട് വയസ്സ് പ്രായം ഉള്ളപ്പോൾ എത്തിയ ഹിന്ദു കുഞ്ഞിനെ ഹൈന്ദവ വിശ്വാസത്തിൽ വളർത്തി അവളുടെ അപ്പന്റെ സ്ഥാനത്ത് നിന്ന് ഹിന്ദു ആചാരപ്രകാരം വരന് കൈപിടിച്ച് കൊടുത്ത അനാഥാലയ ഡയറക്ടറായ വൈദികൻ വേറിട്ട മാതൃകയാകുന്നു.

വിശുദ്ധ മദർ തെരേസ 1994 ൽ ശിലയിട്ട് ആരംഭിച്ച ചെന്നായ്പ്പാറ ദിവ്യഹൃദയശ്രമം ഡയറക്ടർ ആയ ഫാ. ജോർജ്‌ കണ്ണം പ്ലാക്കൽ ആണ് തന്റെ ആശ്രമത്തിൽ രണ്ട് വയസ്സ് മുതൽ വളർന്ന ഹരിതയെന്ന പെൺകുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് നിന്ന് വരന് ഹിന്ദു ആചാരപ്രകാരം മാന്ദാമംഗലം ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്റെ കൈപിടിച്ച് നൽകിയത്.ഫാദര്‍ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും നല്‍കി. ശേഷം വൈകീട്ട് ആശ്രമത്തില്‍നിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയ ശേഷമാണ് തന്റെ ഉത്തരവാദിത്വം ഈ വൈദികൻ പൂർത്തിയാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group