നൈജീരിയയില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി

നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ചുട്ടെരിച്ചു കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് തന്നെ മറ്റൊരു വൈദികനെ കൂടി തട്ടിക്കൊണ്ടു പോയി. തെക്ക് – പടിഞ്ഞാറന്‍ സംസ്ഥാനമായ ഏകിതിയിലെ രൂപത വൈദികനായ റവ. ഫാ. മൈക്കേല്‍ ഒലുബുനിമി ഒലോഫിന്‍ലാഡെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയതെന്നു രൂപത ഡയറക്ടര്‍ റവ. ഫാ. അന്തോണി ഇജാസന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഒയെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലുള്ള ഒമു എകിതിയിലെ സെന്റ്‌ ജോര്‍ജ്ജ് ഇടവക വികാരിയാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ഒലാഫിന്‍ലാഡെ.

അജപാലക ആവശ്യത്തിനായി ഇടവകയ്ക്കു പുറത്തുപോയി മടങ്ങുന്ന വഴി വൈകിട്ട് 6 മണിയോടെ ഇടവക ദേവാലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഇതാജി-എകിതിക്കും, ഇജേലു എകിതിക്കും ഇടയില്‍വെച്ചാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നു രൂപത നേതൃത്വം അറിയിച്ചു. തട്ടിക്കൊണ്ടു പോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിലുണ്ട്. നൈജീരിയയില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവരുടെ കുരുതിക്കളമായി നൈജീരിയ മാറിയതായി അനേകം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കുവാന്‍ ഭരണകൂടം തയാറായിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group