തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി..

നൈജീരിയ: ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. എലിജാ ജുമാ വാഡാ മോചിതനായി. വൈദികൻ
മോചിതനായ വാര്‍ത്ത ശരിയാണെന്നും ദൈവത്തോട് നന്ദി പറയുകയാണെന്നും മൈദുഗുരി രൂപതയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു . അതേസമയം രൂപത നേതൃത്വം മോചന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ശരിയായ സമയത്ത് മെത്രാന്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നടത്തുമെന്നാണ് രൂപതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.അതേസമയം മോചനം സാധ്യമായതെങ്ങിനെ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. രൂപത നല്‍കിയ മോചനദ്രവ്യത്തിന്റെ പുറത്താണ് ഫാ. വാഡാ മോചിപ്പിക്കപ്പെട്ടതെന്നും, അതല്ല മറ്റ് ബന്ധികള്‍ക്കൊപ്പം ഫാ. വാഡ രക്ഷപ്പെടുകയയിരുന്നെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
എങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ രൂപതാ നേതൃത്വം നടത്തിയിട്ടില്ല


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group