ഹെയ്തിയിൽ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി

മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഹെയ്തിയിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടു പോയി.

ഫാ. അന്റോയിൻ മക്കയർ ക്രിസ്റ്റ്യൻ നോഹയെ ആണ് അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. രാജ്യത്തിന്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന് വടക്ക് 20 മൈൽ അകലെയുള്ള കസലിലെ തന്റെ മിഷനറി സമൂഹത്തിലേക്ക് പോകുമ്പോളായിരുന്നു ആക്രമണം നടന്നത്.

തട്ടിക്കൊണ്ടു പോയവർ, വൈദികന്റെ മോചനത്തിനു പകരമായി പണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മിഷനറി കമ്മ്യൂണിറ്റിയെ സമീപിച്ചു എന്ന് ക്ലാരെഷ്യൻസിന്റെ പ്രസ്താവനയിൽ പറയുന്നു. ഫാ. മക്കയർ കാമറൂൺ സ്വദേശിയാണ്. കഴിഞ്ഞ ഒരു വർഷമായി കസലിലെ സെന്റ് മൈക്കിൾ ദി ആർക്കഞ്ചൽ ഇടവകയിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group