ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയ വൈദികന് മോചനം

ആയുധധാരികള്‍ നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികൻ മോചിക്കപ്പെട്ടു.

ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ വൈദികനെ രണ്ടാഴ്ചയ്ക്കു ശേഷമാണ് അക്രമികള്‍ മോചിപ്പിച്ചത്.

മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഫാ. മിക സുലൈമാൻ പറഞ്ഞു.

“ദൈവത്തിന് നന്ദി, ഞാൻ കൊള്ളക്കാരുടെ കൈകളിൽ നിന്ന് മോചിതനാണ്” എന്ന വാക്കുകളോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

ദൈവത്തിന്റെ സംരക്ഷണത്തിന് ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണെന്ന് സോകോട്ടോ രൂപത പ്രസ്താവിച്ചു. ഈ പ്രയാസകരമായ സമയത്ത് പ്രാർത്ഥനയും പിന്തുണയുമായി ഞങ്ങളെ അനുഗമിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അധികാരികൾക്കും ഫാ. മികയുടെ മോചനത്തിന് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും രൂപതയുടെ പ്രസ്താവനയില്‍ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m