മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ വൈദികർ പാപപരിഹാരബലി അർപ്പിച്ചു

പ.കു​ർ​ബാ​ന​യ്ക്കും പൗ​രോ​ഹി​ത്യ​ത്തി​നും എ​തി​രാ​യി കഴിഞ്ഞ ദിവസങ്ങളിൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ മാ​പ്പ​പേ​ക്ഷി​ച്ച് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ 38 വൈ​ദി​ക​രോ​ടു ചേ​ർ​ന്ന് പ​രി​ഹാ​ര​ബ​ലി​യ​ർ​പ്പി​ച്ചു.

തൊ​ടു​പു​ഴ ഡി​വൈ​ൻ മേ​ഴ്സി പ്രീ​സ്റ്റ് ഓ​ഫ് ഹോ​ളി​മേ​രി എ​ന്ന വൈ​ദി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി​മേ​രി​യി​ലാ​ണ് പ​രി​ഹാ​ര​ബ​ലി​യ​ർ​പ്പി​ച്ച​ത്. സ​ഭ ന​വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ വൈ​ദി​ക​ർ ആ​ത്മീ​യ​മാ​യി ശ​ക്തി​പ്പെ​ട​ണ​മെ​ന്നും കൃ​പ​യു​ടെ നീ​ർ​ച്ചാ​ലാ​യി അ​വ​ർ മാ​റ​ണ​മെ​ന്നും അ​ഷ്ട​സൗ​ഭാ​ഗ്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​ശൈ​ലി ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

സ​ഹ​വൈ​ദി​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ​ക്ക് ബി​ഷ​പ്പു​മാ​രു​ടെ പേ​രി​ലും വൈ​ദി​ക​രു​ടെ പേ​രി​ലും ദൈ​വ​ത്തോ​ടും ദൈ​വ​ജ​ന​ത്തോ​ടും മാ​പ്പ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group