മാര്‍ ജോസഫ് പൗവ്വത്തിൽ പിതാവിനെ അനുസ്മരിച്ച് സന്ദേശമയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ച​ങ്ങ​നാ​ശേ​രി അതിരൂപതയുടെ മു​ന്‍ ആ​ര്‍ച്ച്ബി​ഷ് മാ​ര്‍ ജോ​സ​ഫ് പൗവ്വ​ത്തി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചുകൊണ്ട് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സന്ദേശം അയച്ചു.

ക​ണ്ടു​മു​ട്ടി​യ​വ​രോ​ടെ​ല്ലാം ആ​ഴ​മാ​യ ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. വിദ്യാഭ്യാസ വി​ച​ക്ഷ​ണ​ന്‍ എ​ന്ന നി​ല​യി​ല്‍ അ​റി​വി​ന്‍റെ വെ​ളി​ച്ചം സ​ര്‍വ​മേ​ഖ​ല​ക​ളി​ലും എ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ ദു​ര്‍ബ​ല​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക​ര്‍ഷ​ക​രു​ടേ​യും വ​ള​ര്‍ച്ച​യ്ക്കും പു​രോ​ഗ​തി​ക്കും മാ​ര്‍ പൗവ്വ​ത്തി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ സ്മ​രി​ക്ക​പ്പെ​ടും.

മാ​ര്‍ ജോ​സ​ഫ് പൗവ്വ​ത്തി​ലി​ന്‍റെ നി​സ്വാ​ര്‍ത്ഥമാ​യ സേ​വ​ന​ങ്ങ​ളും ആ​ശ​യാ​ദ​ര്‍ശ​ങ്ങ​ളും പു​തു ത​ല​മു​റ​യി​ല്‍ എ​ക്കാ​ല​വും നി​ല​നി​ല്‍ക്കു​മെ​ന്നും മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group