ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി

രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രതി ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്രിസ്തുമസ് ആശംസകൾ നേരാനെത്തിയ ബംഗ്ലാദേശിലെ ക്രൈസ്തവ സഭകളുടെ (ബംഗ്ലാദേശ് യുണൈറ്റഡ് ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി) പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. യേശുക്രിസ്തു പകർന്നു തന്നത് മനുഷ്യർക്കെല്ലാം നന്മ ചെയ്യണമെന്ന പാഠമാണെന്ന വാക്കുകളോടെ, രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി.

‘ബംഗ്ലാദേശിലെ എല്ലാ ക്രൈസ്തവർക്കും ഞാൻ ക്രിസ്തുമസ് ആശംസകൾ നേരുന്നു. യേശുക്രിസ്തു ഭൂമിയിൽ വന്നത് നീതിയും സമാധാനവും സ്ഥാപിക്കാനാണ്. ഞാൻ അദ്ദേഹത്തെ ആദരവോടെ അനുസ്മരിക്കുന്നു. മനുഷ്യനുവേണ്ടി നന്മ ചെയ്യാൻ യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു. നമ്മുടെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ പോലും അതിൽ വിശ്വസിച്ചിരുന്നു’ മുജീബുർ റഹ്‌മാന്റെ മകൾ കൂടിയായ ഷെയ്ഖ് ഹസീന വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group