ഇനി മുതല്‍ സ്വകാര്യ ബസുകളിലെ ജീവനക്കാർ യൂനിഫോമും നെയിം ബോർഡും നിർബന്ധമായും ധരിക്കേണ്ടി വരും. 2011 ല്‍ ഇറങ്ങിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ജീവനക്കാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധന നടത്താൻ മോട്ടോർവാഹന വകുപ്പിന് മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നല്‍കി.
ബസിലെ ജീവനക്കാരില്‍ നിന്നും മോശം അനുഭവം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ജീവനക്കാർക്കെതിരെ പരാതിപ്പെടാൻ അവരുടെ പേര് വിവരങ്ങള്‍ ആവശ്യമാണെന്നും അതിനാല്‍ നെയിംബോർഡ് നിർബന്ധമാക്കണമെന്നും ആവശ്യം ഉയർന്ന പശ്ചാത്തലത്തില്‍ 12 വർഷങ്ങള്‍ക്ക് മുൻപാണ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വകാര്യ ബസില്‍ പലപ്പോഴും കണ്ടക്ടറായും ഡ്രൈവർമാരായുമെല്ലാം ഒന്നില്‍ കൂടുതല്‍ ജീവനക്കാർ ഉണ്ടാകാറുണ്ട്. ആളില്ലാതാകുമ്ബോള്‍ കിട്ടുന്നയാളെ വെച്ച് സർവ്വീസ് നടത്തുന്ന പതിവും ഉണ്ട്. അതുകൊണ്ട് തന്നെ ഇവരുടെയെല്ലാം വിവരങ്ങള്‍ കൃത്യമായി ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു തീരുമാനം.
ഉത്തരറവിറങ്ങിയ ആദ്യ ദിവസങ്ങളില്‍ നിയമം പാലിക്കപ്പെട്ടെങ്കിലും പിന്നെ വീണ്ടും കാര്യങ്ങള്‍ പഴയപടിയായി. അടുത്ത കാലത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ അടക്കമുള്ളവർക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group