പ.കുർബാനയ്ക്കിടെ നഗ്നയായി പ്രോ അബോർഷൻ ആക്ടിവിസ്റ്റിന്റെ അഴിഞ്ഞാട്ടം: പ്രതിഷേധവുമായി വിശ്വാസി സമൂഹം

മിച്ചിഗണിൽ വിശുദ്ധ കുർബാന തടസ്സപ്പെടുത്തിക്കൊണ്ട് ദേവാലയത്തിനുള്ളിൽ പ്രോ അബോർഷൻ ആക്ടിവിസ്റ്റിന്റെ നഗ്നതാ പ്രദർശനo.

അബോർഷൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ദേവാലയത്തിൽ പ്രവേശിച്ച ഇവർ പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന തരത്തിൽ ശരീരപ്രദർശനവും അബോർഷൻ അനുകൂല മുദ്രാവാക്യങ്ങളും വിളിച്ചു. ക്ഷമാപണം കൂടാതെ അബോർഷൻ, അബോർഷനെ എതിർക്കുന്നവർ നരകത്തിൽ പോകട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഈ സ്ത്രീ മുഴക്കിയത്. ഇവർക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. റൈസ് അപ്പ് 4 അബോർഷൻ റൈറ്റ്സ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് കരുതുന്നു. എന്നാൽ ഇവരുടെ ഈ നടപടിയിൽ പ്രതിഷേധം അറിയിച്ച് നിരവധി വിശ്വാസികൾ രംഗത്തെത്തി. ഏറ്റവും നിന്ദ്യവും ഖേദകരവും ആയ സംഭവം എന്നാണ് സഭാ നേതൃത്വം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

പ്രോ അബോർഷൻ ആക്ടിവിസ്റ്റുകളുടെ അഴിഞ്ഞാട്ടങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group