പ്രോ ലൈഫ് പ്രഗ്നൻസി സെന്ററിനു നേരെ ആക്രമണം

നോർത്ത് കരോലിനയിലെ പ്രോ ലൈഫ് പ്രഗ്നൻസി സെന്ററിനു നേരെ ആക്രമണം. ജനൽച്ചില്ലുകളും മറ്റു വിലപിടിപ്പുള്ള ഉപകരണങ്ങളും നശിപ്പിച്ച ആക്രമികൾ ചുവരിൽ അബോർഷൻ അനുകൂല മുദ്രാവാക്യങ്ങളും എഴുതിവെച്ചു.
നിർബന്ധിത ജനനം പാടില്ല, അബോർഷൻ സുരക്ഷിതമല്ലെങ്കിൽ നിങ്ങളും സുരക്ഷിതരല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഭിത്തിയിലുള്ളത്. സെന്ററിന്റെ ഒന്നിലധികം ജനാലകൾ തകർത്ത നിലയിലാണ്. അരാജകത്വം പ്രകടിപ്പിക്കുന്ന രീതിയിലുള്ള പ്രതീകങ്ങളും ഭിത്തിയിലുണ്ട്.

വാഷിംങ്ടൺ ഡിസി, വാഷിംങ്ടൺ സ്റ്റേറ്റ്, മേരിലാന്റ്, വിൻസ്കോൺസിൻ, ഓറിഗോൺ, ടെക്സാസ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രോലൈഫ് പ്രെഗ്നൻസി സെന്ററുകൾക്കു നേരെയും ഇക്കാലയളവിൽ ആക്രമണം വർധിച്ചിരിക്കുകയാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group