മലയോരജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം..

കോട്ടയം: മലയോരജനതയുടെ ജീവന്‍വെച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി നടത്തുന്ന വെല്ലുവിളികള്‍ക്ക് അവസാനമുണ്ടാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. ഷെവലിയാർ വി.സി സെബാസ്റ്റ്യന്‍.വന്യജീവി ആക്രമണത്തിനു പരിഹാരം കാണാതെ ഭരണകൂടം കാണിക്കുന്ന അനാസ്ഥ തികച്ചും ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേരളത്തില്‍ പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രി നടത്തിയ ഡല്‍ഹിയാത്ര പ്രഹസനമായി മാറിയെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞെന്ന വാദമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കരുതെന്നും കൃഷിയിടങ്ങളിലും ജനവാ സകേന്ദ്രങ്ങളിലുമിറങ്ങിയുള്ള കാട്ടുപന്നിയുടെ ഉപദ്രവത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന വനംവകുപ്പ് പരാജയപ്പെട്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം 100 ല്‍ പരം പേര്‍ മരിച്ചുവീണിട്ടും 52 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നുള്ള വനംവകുപ്പിന്റെ കണക്ക് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group