മതപരിവർത്തന നിരോധന ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവിലേക്ക്

ബാംഗ്ലൂർ:വിവാദമായ മതപരിവർത്തന നിരോധന ബിൽ പിൻവലിക്കണ മെന്നാവശ്യപ്പെട്ട് നാല്പതോളം സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ക്രൈസ്തവ, മനുഷ്യാവകാശ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ബാംഗ്ലൂർ ആർച്ച് ബിഷപ്പും കർണ്ണാടക റീജൻ കാത്തലിക് ബിഷപസ് കൗൺസിൽ പ്രസിഡന്റുമായ ഡോ. പീറ്റർ മച്ചാഡോ റാലിയിൽ പങ്കെടുത്തു. തീവ്രഹിന്ദു സംഘടനകൾക്ക് വേണ്ടിയാണ് സർക്കാർ നില കൊളളുന്നതെന്നും ബില്ലിനെ എതിർക്കാൻ നിയമവഴി തേടുമെന്നും ബിഷപ്പ് അറിയിച്ചു. ഭരണഘടന അനുവദിക്കുന്ന മതവിശ്വാസം, സ്വകാര്യത, മാന്യത എന്നിവയ്ക്ക് എതിരാണ് ബിൽ എന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത വിവിധ സംഘടനകൾ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group