ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കപ്പെട്ട 14 കുട്ടികളുടെ മാമ്മോദീസ സ്വീകരണം ആഘോഷമാക്കി പ്രോലൈഫ് പ്രവർത്തകർ

അമ്മയുടെ ഉദരത്തിൽ വച്ച് നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന പതിനാല് ജീവനുകൾ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളാകുന്ന പ്രഥമ കൂദാശയുടെ പരികർമ്മം ആഘോഷമാക്കി പ്രോലൈഫ് പ്രവർത്തകർ.

സ്പെയിനിലെ സെന്റ് ജോസ്മരിയ എസ്ക്രിവ ഇടവകയിലാണ് അതിമനോഹരമായ ഈ മാമ്മോദീസാ ശുശ്രൂഷ നടന്നത് .

മാമ്മോദീസായുടെ ആഘോഷങ്ങൾക്ക് തെക്കൻ സ്പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പ് ഗിനസ് ഗാർസിയ ബെൽട്രാൻ മുഖ്യകാർമ്മികത്വം വഹിച്ചു.

അബോർഷൻ ക്ലിനിക്കുകളിൽ നിന്ന് പ്രൊ-ലൈഫ് പ്രവർത്തനങ്ങളുടെ ഫലമായി ജീവിതത്തിലേക്കു മടങ്ങിവന്നതാണ് ഈ കുഞ്ഞുങ്ങൾ.അമ്മമാർക്കും അവരുടെ കുട്ടികൾക്കും ജീവിതത്തിൽ ഒരു പുതിയ അവസരം വാഗ്ദാനം ചെയ്യുന്ന മാസ്സ് ഫ്യൂറ്റ്റോ എന്ന സംഘടനയുടെ പ്രവർത്തനത്തിലൂടെയാണ് ഈ കുഞ്ഞുങ്ങൾ അബോർഷനെ അതിജീവിച്ചത്.ഈ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ശ്രമകരമായ ഒന്നായിരുന്നുവെന്ന് സംഘടനയുടെ തലവൻ മാർത്ത വെളിപ്പെടുത്തി.

“ഓരോ അമ്മമാരുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായിരുന്നു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും ഈ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് – മാർത്ത പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group