പ്രോലൈഫ് കുടുംബ നിധി പ്രകാശനം ഇന്ന്

പ്രോലൈഫ് കുടുംബ നിധി പ്രകാശനം ഇന്ന് (മെയ്‌ 19) രാവിലെ 9.45 ന് കൊല്ലം തങ്കശ്ശേരി ബിഷപ് ഹൗസിൽ വെച്ച് നടക്കും. പ്രോലൈഫ് കുടുംബ നിധിയുടെ (രൂപതയിലെ കുടുംബങ്ങളിൽ ജനിക്കുന്ന നാലാമത്തെ കുഞ്ഞിനുള്ള സമ്മാനം) പ്രകാശന ചടങ്ങ് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ മോസ്റ്റ്‌ റവ.ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.

ബ്രൗഷർ പ്രകാശനം, വലിയ കുടുംബങ്ങളുടെ ഗൂഗിൾ ഫോം പ്രകാശനം, കുടുംബനിധി ലോഗോ പ്രകാശനം തുടങ്ങിയവയും ചടങ്ങിലുണ്ടാകുമെന്ന് ഡയറക്ടർ ഫാ. ജോയ്സൺ ജോസഫ്,കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് തുടങ്ങിയവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group