ദൈ​​​വ​​​ത്തി​​​ന്‍റെ ശ്വാ​​​സ​​​മാ​​​ണ് ഓ​​​രോ മ​​​നു​​​ഷ്യ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ജീ​​​വ​​​ന്‍ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ നാം ​​​ ക​​​ട​​​പ്പെട്ടിരിക്കുന്നു: മാർ ആലഞ്ചേരി

കോട്ടയം :ദൈ​​​വ​​​ത്തി​​​ന്‍റെ ശ്വാ​​​സ​​​മാ​​​ണ് ഓ​​​രോ മ​​​നു​​​ഷ്യ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ജീ​​​വ​​​ന്‍ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ നാം ​​​ഓ​​​രോ​​​രു​​​ത്ത​​​രും ക​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്ന് ഓർമ്മിപ്പിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ എ​​​ല്ലാ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
മാ​​​തൃ​​​വേ​​​ദി വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​ര്‍ ആ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ദൈ​​​വ​​​ത്തി​​​ന്‍റെ സ്‌​​​നേ​​​ഹ​​​സ​​​മ്മാ​​​നം ധൈ​​​ര്യ​​​ത്തോ​​​ടെ ഏ​​​റ്റെ​​​ടു​​​ത്ത​​​വ​​​രാ​​​ണ് ഓ​​​രോ വ​​​ലി​​​യ കു​​​ടും​​​ബ​​​വു​​​മെ​​ന്നു മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ്പ്‌ ലെ​​​ഗേ​​​റ്റ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ന്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു.

മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി​​​ത്സ​​​ന്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ല്‍ കൂ​​​ന​​​ന്‍ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സി​​എം​​സി ​കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ഗ്രേ​​​സ് തെ​​​രേ​​​സ്, പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group