ദു​​​ര്‍​ബ​​​ല​​​രെ​​​ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന രം​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ള്‍ ആ​ത്മ​ധൈ​ര്യ​ത്തോ​ടെ സ​ജീ​വ​മാ​ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ദു​​​ര്‍​ബ​​​ല​​​രെ​​​യും പാ​​​ര്‍​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​വി​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍ ആ​​​ത്മ​​​ധൈ​​​ര്യ​​​ത്തോ​​​ടെ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ രി.

സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മ​​​ പ​​​രി​​​ര​​​ക്ഷ​​​യെ​​​യും കു​​​റി​​​ച്ച് അ​​​വ​​​രെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ക​​​യും നീ​​​തി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കെ​​​സി​​​ബി​​​സി വി​​​മ​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘സ​​​മ​​​ര്‍​പ്പി​​​ത​​​ര്‍- സ​​​ഭാ​​​ജ്വാ​​​ല’ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​മ​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​യി​​​ന്‍ ആ​​​ന്‍​സി​​​ല്‍ ഫ്രാ​​​ന്‍​സി​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി, സ്പി​​​രി​​​ച്വ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ലി​​​ജു മാ​​​ത്യു, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഷീ​​​ജ ഏ​​​ബ്ര​​​ഹാം, ട്ര​​​ഷ​​​റ​​​ര്‍ ആ​​​നി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

സി​​​ബി​​​സി​​​ഐ വി​​​മ​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ബ​​​ത്തേ​​​രി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, സി​​​ബി​​​സി​​​ഐ വി​​​മ​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗം ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍, സി​​​ബി​​​സി​​​ഐ കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ന​​​വ്യ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു. മു​​​ന്‍ സ്പി​​​രി​​​ച്വ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി​​​ത്സ​​​ണ്‍ ഇ​​​ല​​​വ​​​ത്തു​​​ങ്ക​​​ല്‍ കൂ​​​ന​​​ന് ഉ​​​പ​​​ഹാ​​​രം സ​​​മ​​​ര്‍​പ്പി​​​ച്ചു.

ലിം​​​ഗ​​​സ​​​മ​​​ത്വം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​സ്റ്റ​​​ര്‍ അ​​​ഡ്വ. ജോ​​​സി​​​യ പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍​ നി​​​ന്നു​​​മു​​​ള്ള വ​​​നി​​​താ​​​ ക​​​മ്മീ​​​ഷ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group