ലിറ്റിൽ ഡീമൺ എന്ന പൈശാചിക ആനിമേഷൻ പരമ്പര ക്കെതിരെ പ്രതിഷേധം

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ-വിനോദ കമ്പനിയായ ഡിസ്നി പുതിയതായി നിർമ്മിച്ച് എഫ്എക്സ് ടെലവിഷൻ നെറ്റ്‌വര്‍ക്ക്‌ വഴി കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന ലിറ്റിൽ ഡീമൺ എന്ന ആനിമേഷൻ പരമ്പര വിവാദത്തില്‍. സാത്താന്റെ കൗമാരക്കാരിയായ മകളുടെ ജീവിതമാണ് ആനിമേഷൻ പരമ്പരയുടെ ഇതിവൃത്തം.അതിനാൽ പരമ്പര സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈസ്തവർ രംഗത്തെത്തിയിട്ടുണ്ട്.

13 വർഷം സാത്താന്റെ വലയത്തിൽ കഴിഞ്ഞതിനു ശേഷം, ലൗറ എന്നൊരു അമ്മയും, ക്രിസ്തു വിരുദ്ധ മനോഭാവമുള്ള ക്രിസി എന്ന മകളും ഡെലവയർ സംസ്ഥാനത്ത് സാധാരണ ജീവിതം നയിക്കാനായി എത്തുന്നു എന്ന ആമുഖത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്.

എന്നാൽ സാത്താനിക ശക്തികൾ അവരുടെ ജീവിതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. സാത്താന് തന്റെ മകളെ തിരികെ ലഭിക്കണമെന്ന വിധത്തിലാണ് പരമ്പര നീങ്ങുന്നത്. അർനോൾഡ് ഷ്വാർസനഗർ അടക്കമുള്ള പ്രശസ്ത താരങ്ങളും പരമ്പരയുടെ ഭാഗമാണ്. നഗ്നമായ കാർട്ടൂൺ രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽജിബിടി ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നിർമിക്കുന്നതിന്റെ പേരിൽ നിരവധി തവണ വിവാദത്തിലായ സ്ട്രീമിംഗ് കമ്പനിയാണ് ഡിസ്നി. സ്വവർഗാനുരാഗിയായ സ്പൈഡർമാന്റെ കഥ പുറത്തിറക്കുമെന്ന് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള മാർവൽ കോമിക്സ് ജൂൺ മാസം പ്രഖ്യാപനം നടത്തിയത് പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group