ക​ർ​ണാ​ട​ക​യി​ൽ ക്രി​സ്തു​വി​ന്‍റെ തി​രു​സ്വ​രൂ​പം ത​ക​ർ​ത്തതിൽ പ്രതിഷേധം ശക്തമാകുന്നു

ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​ : അനധികൃതമായി സ്ഥാപിച്ചതാണ് എന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞദിവസം കർണാടകയിലെ കോ​​​​​​ലാ​​​​​​റി​​​​​​ൽ ക്രി​​​​​​സ്തു​​​​​​വി​​​ന്‍റെ തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം അധികൃതർ ത​​​​​​ക​​​​​​ർ​​​​​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധം ശക്തമാകുന്നു .ഗോ​​​​​​കു​​​​​​ണ്ഡ ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ച്ച 20 അ​​​​​​ടി ഉ​​​​​​യ​​​​​​ര​​​​​​മു​​​​​​ള്ള തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പ​​​​​​മാ​​​​​​ണു മു​​​​​​ൽ​​​​​​ബ​​​​​​ഗ​​​​​​ൽ താ​​​​​​ലൂ​​​​​​ക്ക് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ ചൊ​​വ്വാ​​ഴ്ച ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​ത്.

ബാം​​​​​​ഗ​​​​​​ളൂ​​​​​​ർ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​ലെ സെ​​​​​​ന്‍റ് ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് പ​​​​​​ള്ളി​​​​​​യു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം 18 വ​​​​​​ർ​​​​​​ഷം മുൻപ് സ്ഥാ​​​​​​പി​​​​​​ച്ച​​​​​​താ​​​​​​ണ്. ​​​​തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​തി​​​​​​ൽ ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ലെ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​ർ ദുഃ​​​​​​ഖ​​​​​​വും ക​​ടു​​ത്ത പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വും രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​തി​​​​​​ർ​​​​​​പ്പ് അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ച്ചാ​​​​​​ണ് മു​​​​​​ൽ​​​​​​ബ​​​​​​ഗ​​​​​​ൽ താ​​​​​​ലൂ​​​​​​ക്ക് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​ത്. ഈ ദൃശ്യങ്ങൾ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. മ​​​​​​ണ്ണു​​​​​​മാ​​​​​​ന്തി​​​​​​യ​​​​​​ന്ത്രം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് തി​​​​​​ക​​​​​​ച്ചും പ്രാ​​​​​​കൃ​​​​​​ത​​​​​​മായ രീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണു തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​തെ​​​ന്നു ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക റീ​​​​​​ജ​​​​​​ണ​​​​​​ൽ കാ​​​​​​ത്ത​​​​​​ലി​​​​​​ക് ബി​​​​​​ഷ​​​​​​പ്സ് കൗ​​​​​​ണ്‍​സി​​​​​​ൽ (​​​​​​കെ​​​​​​ആ​​​​​​ർ​​​​​​സി​​​​​​ബി​​​​​​സി) വ​​​​​​ക്താ​​​​​​വ് ഫാ. ​​​​​​ഫൗ​​​​​​സ്റ്റി​​​​​​ൻ ലോ​​​​​​ബോ പ​​​​​​റ​​​​​​ഞ്ഞു. ത​​​​​​ഹ​​​​​​സി​​​​​​ൽ​​​​​​ദാ​​​​​​ർ ആ​​​​​​ർ. ശോ​​​​​​ഭി​​​​​​ത​​​​​​യാ​​​​​​ണു തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ട​​​​​​ത്.

ക​​​​​​ന്നു​​​​​​കാ​​​​​​ലികളുടെ മേ​​​​​​ച്ചി​​​​​​ൽ​​​​​​സ്ഥ​​​​​​ല​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഭൂ​​​​​​മി​​​​​​യി​​​​​​ലാ​​​​​​ണു തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം സ്ഥാ​​​​​​പി​​​​​ച്ച​​​​​​തെ​​​​​​ന്നും ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വു പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണു താ​​​​​​ൻ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച​​​​​​തെ​​​​​​ന്നുമാണ് തഹസീൽദാറുടെ വിശദീകരണം. എ​​​​​​ന്നാ​​​​​​ൽ, കേ​​​​​​സ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലി​​​​​​രി​​​​​​ക്കേ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യി തി​​​​​​രുസ്വ​​​​​​രൂ​​​​​​പം ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെന്ന് പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group