ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും

മധ്യപ്രദേശിലെ സാഗറില്‍ സെന്‍റ് ഫ്രാന്‍സിസ് ഓര്‍ഫനേജില്‍ പരിശോധനക്കെത്തിയ ദേശീയ ബാലാവകാശ കമ്മിഷന്‍ സംഘം നടത്തിയ അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാഗര്‍ രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

മലയാളി വൈദീകരെ ഉള്‍പ്പെടെ മർദ്ദിക്കുകയും വിശുദ്ധ അള്‍ത്താര അവഹേളിക്കുകയും ചെയ്ത ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍റെയും സി ഡബ്ലിയു സി ചെയർമാന്റെയും നേതൃത്വത്തില്‍ സംഘം അനാഥാലയത്തിലെത്തി അതിക്രമങ്ങള്‍ നടത്തിയത്. തുടര്‍ന്ന് രേഖകളും സി സി ടി വി ദൃശ്യങ്ങളടങ്ങിയ കംപ്യൂട്ടറുകളും സംഘം നടത്തിയ അതിക്രമങ്ങള്‍ പകര്‍ത്തിയ വൈദീകരുടെ മൊബൈല്‍ ഫോണുകളും ബലമായി ഇവര്‍ പിടിച്ചെടുത്തെന്നും രൂപതാധികൃതര്‍ ആരോപിച്ചു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്ത രണ്ടു വൈദികരെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.തുടര്‍ച്ചയായി ക്രൈസ്തവ സ്ഥാപനങ്ങളില്‍ പരിശോധനയെന്ന പേരില്‍ കയറി അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തങ്ങളും നടത്തുന്ന സി ഡബ്ലിയു സി ചെയര്‍മാനെ പദവി ദുരുപയോഗം ചെയ്യുന്ന സഹചര്യത്തില്‍ തല്‍ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് രൂപത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.അതിക്രമങ്ങള്‍ നടത്തിയ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയർമാനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും തടഞ്ഞുവച്ച അനാഥാലയത്തിന്‍റെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കണമെന്നും രൂപതാധികൃതര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച മെമ്മോറാണ്ടം രൂപത മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group