മാലിന്യ ചതുപ്പിൽ തിരുവോസ്തി തള്ളിയ സാമൂഹിക വിരുദ്ധരുടെ പ്രവർത്തികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ പ്രതിഷേധം ശക്തമാകുന്നു,

ക്രൈസ്തവർ ഏറ്റവും പരിപാവനമായി കരുതുന്ന തിരുവോസ്തിയെ അപമാനിച്ച ഇത്തരം സാമൂഹിക വിരുദ്ധരുടെ നിലപാടുകൾ സാക്ഷര കേരളത്തിന് അപമാനമാണെന്ന് കെ.സി.വൈ.എം. കൊച്ചി രൂപത നേതൃത്വം പറഞ്ഞു. ഇത്തരമൊരു നീച സംഭവത്തിനെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്ത്വത്തിൽ ഇന്ന് വൈകുനേരം 5:30ന് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group