വിശുദ്ധ ബൈബിൾ കത്തിച്ച കാസർകോട് സ്വദേശിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഭാരതത്തിന്റെ മതേതര സംസ്കാരത്തെ തച്ചുടച്ചു കൊണ്ട് തികച്ചും മതസ്പർദ്ധ വളർത്തുന്ന രീതിയിൽ ക്രൈസ്തവ ജീവിതത്തിന്റെ ആധാരമായ വിശുദ്ധ ബൈബിൾ കത്തിച്ചു കൊണ്ട് അതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച
കാസർഗോഡ് സ്വദേശിയായ മുസ്തഫക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഇയാൾ തന്നെയാണ് കഴിഞ്ഞ ക്രിസ്മസിന് ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുൽക്കൂട്ടിലെ തിരുപിറവി രൂപങ്ങള്‍ എടുത്തു മാറ്റിയതും. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നുവെങ്കിലും ഇതിന്റെ ഞെട്ടൽ മാറും മുൻപ്, – ഇതേ പ്രതി ബൈബിൾ പരസ്യമായി കത്തിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.

https://youtu.be/E-m_t2IHiyQ

Kl14 എന്ന യൂട്യൂബ് ചാനലിലൂടെ ഇയാൾ തന്നെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ക്രൈസ്തവ അവഹേളനം മുഖമുദ്രയാക്കിയ ഇയാളെ ഈ സംഭവത്തിലും മാനസികരോഗി ലേബലിൽ നിരപരാധിയായി വെറുതെ വിടുമോ എന്ന ചോദ്യമാണ് ക്രൈസ്തവ സമൂഹത്തിൽ നിന്നുo ഉയരുന്നത്?


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group