കാസർകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമ്മിച്ച പുൽക്കൂട് എടുത്തു മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു

ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗായി കാസർകോട് ജില്ലയിലെ മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് പുൽക്കൂട് എടുത്തു മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.

മതേതര ഭാരതത്തിലെ പ്രബുദ്ധ സാക്ഷരത സംസ്ഥാനമായ കേരളത്തിൽതന്നെ ഇത്തരമൊരു ഹീന പ്രവർത്തി നടന്നത് ക്രൈസ്തവ സമൂഹത്തെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.

പുൽക്കൂടിനുള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയേശുവിനെയും മാതാവിനെയും ഔസേപ്പിതാവിനെയും മറ്റ് രൂപങ്ങളെയും പ്ലാസ്റ്റിക് കവറിൽ ആക്കി കളയാനായി എടുത്തുകൊണ്ടു പോകുന്നതടക്കമുള്ള വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വീഡിയോയിൽ ഉള്ള വ്യക്തിയുടെ നമ്പറിലേക്ക് ചില ക്രൈസ്തവ സംഘടനകൾ വിളിച്ചപ്പോൾ ഇത്തരം ആഘോഷങ്ങൾ അനുസ്ലാമികമാണ് അത് താൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്.

എന്തായാലും ഈയൊരു പ്രവർത്തിയെ ഒരിക്കലും ന്യായീകരിക്കാൻ ആവുകയില്ല. ഇതിനെതിരെ അധികാരികൾ നടപടി എടുക്കും എന്നാണ് ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group