ഫാദർ സെലസ്റ്റിൻ ഇഞ്ചക്കൽ സഭയുടെ അഭിമാനം.

ആലുവ പള്ളിയിൽ കുർബാന മധ്യേ നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് ഇടവക വികാരി ഫാദർ സെലസ്റ്റിൻ ഇഞ്ചക്കലിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.സീറോ മലബാർ സഭയുടെ കുർബാന ക്രമത്തിലെ ഏകീകരണവുമായി ബന്ധപ്പെട്ട് സിനഡ് പുറപ്പെടുവിച്ച സർക്കുലർ വിശ്വാസികളെ അറിയിക്കുന്നതിനിടയിൽ ഏതാനം വിശ്വാസികളും മറ്റുചിലരും പള്ളിയിൽ നടത്തിയ അനിഷ്ട സംഭവങ്ങളെ കുറിച്ച് ഇടവക വികാരിയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. വിശ്വാസികളെ സഭ തീരുമാനങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്വം ഓരോ പുരോഹിതനും ഉണ്ടെന്നും, എത്ര പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാലും ശാന്ത കൈവിടാതെ ഈശോയുടെ
തിരുഹൃദയത്തോട് ചേർത്ത് അവയെല്ലാം നേരിടണമെന്നും പുരോഹിതൻ പറയുന്നു.
പ്രതിഷേധങ്ങളുടെ നടുവിൽ ആത്മസംയമനത്തോടെ പെരുമാറി ക്രിസ്തുവിന്റെ മാതൃക കാണിച്ച ഫാദർ സെലസ്റ്റിന്റെ സമചിത്തതയോടുകൂടിയുള്ള ഇടപെടൽ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധേയമാവുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group