പഞ്ചാബ് – രാജസ്ഥാൻ ചെറുപുഷ്പ സന്യാസ മിഷൻ സുവർണ്ണ ജൂബിലി നിറവിൽ..

1973-ൽ ആരംഭം കുറിച്ച പഞ്ചാബ് – രാജസ്ഥാൻ മിഷൻ സുവർണ്ണ ജൂബിലി നിറവിൽ. പഞ്ചാബ് – രാജസ്ഥാൻ സി എസ് റ്റി ക്രിസ്തുജ്യോതി പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പഞ്ചാബിലെ കൊട്ട് ഷമിർ, ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലും, ഏപ്രിൽ 27 വ്യാഴാഴ്ച പഞ്ചാബിലെ ശ്രി മുക്തർ സാഹിബ് ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലുമായി നടക്കും.

ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ്, ഗോരഖ്പൂർ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, സിംല ചണ്ടീഗഡ് ബിഷപ്പ് ഇഗ്‌നേഷ്യസ് ലയോള മസ്‌കാരനാസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നീ മെത്രാന്മാരും ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ റവ. ഡോ. ജോജോ വരകുകാലയിൽ സി എസ് റ്റി തുടങ്ങിയവർ പങ്കെടുക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group