സർക്കാരിന്റെ പുതിയ മ​ദ്യ​ന​യ​ത്തി​നെ​തി​രേ ച​ങ്ങ​നാ​ശ്ശേരി​യി​ൽ റാ​ലി​യും സ​മ്മേ​ള​ന​വും നാ​ളെ

സം​​യു​​ക്ത മ​​ദ്യ​​വി​​രു​​ദ്ധ​​ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ക​​ല​​മാ​​യ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധ റാ​​ലി​​യും സ​​മ്മേ​​ള​​ന​​വും നാ​​ളെ ച​​ങ്ങ​​നാ​​ശ്ശേരി​​യി​​ൽ ന​​ട​​ക്കും.

മ​​ദ്യ​​പ്ര​​ള​​യ​​ത്തി​​ൽ മു​​ക്കി സ​​മൂ​​ഹ​​ത്തെ​​യും കു​​ടും​​ബ​​ങ്ങ​​ളെ​​യും യു​​വ​​സ​​മൂ​​ഹ​​ത്തെ​​യും ത​​ക​​ർ​​ക്കാ​​നു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യ​​ത്തി​​നെ​​തി​​രേ നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​രാ​​യ ആ​​ളു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പീ​​ക​​രി​​ച്ച സം​​യു​​ക്ത മ​​ദ്യ​​വി​​രു​​ദ്ധ​​ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് റാ​​ലി​​യും സ​​മ്മേ​​ള​​ന​​വും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് അ​​തി​​രൂ​​പ​​താ ആ​​ത്മ​​താ​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം അ​​റി​​യി​​ച്ചു. റാ​​ലി​​യി​​ൽ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.

നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് റെ​​യി​​ൽ​​വേ ബൈ​​പാ​​സ് ജം​​ഗ്ഷ​​നി​​ൽ നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. മ​​ദ്യ​​വി​​രു​​ദ്ധ​​ സ​​മി​​തി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് റാം​​സെ ജെ.​​റ്റി. മെ​​തി​​ക്ക​​ളം ആ​​മു​​ഖ​​ പ്ര​​സം​​ഗം ന​​ട​​ത്തും.റാ​​ലി സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ വ​​ഴി പെ​​രു​​ന്ന ന​​മ്പർ​​ടൂ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ​​ത്തും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group