പീഡിത ക്രൈസ്തവ സമൂഹത്തെ അനുസ്മരിച്ചുള്ള റാലി സെപ്റ്റംബർ 24ന്

ലോകമെമ്പാടും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന ക്രൈസ്തവ സമൂഹത്തെ അനുസ്മരിച്ചു കൊണ്ട് വാഷിംഗ്ടൺ ഡിസിയിൽ സെപ്റ്റംബർ 24നു റാലി സംഘടിപ്പിക്കുന്നു. റാലിയിൽ പ്രശസ്ത ബാസ്ക്കറ്റ് ബോൾ താരവും, ഇസ്ലാം മതസ്ഥനുമായ എനേസ് കന്റർ പങ്കെടുക്കും. ‘ഫോർ ദി മാർട്ടിയേഴ്സ്’ എന്ന സംഘടനയാണ് റാലി ഇത്തവണയും സംഘടിപ്പിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകൻ കൂടിയാണ് തുർക്കി വംശജനായ 30 വയസ്സുള്ള എൻബിഎ താരം എനേസ് കന്റർ. നാഷ്ണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും, താരങ്ങളും, ടീമുകളും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകളെ വിമർശിക്കാതെ നിശബ്ദത പാലിക്കുന്നതിൽ എനേസ് കന്റർ നിരവധി തവണ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ക്രൈസ്തവരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ലായെന്നും, അതിനാൽ ക്രൈസ്തവ പീഡനം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന പരിപാടികൾക്കു ഏറെ പ്രാധാന്യമുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group