റെക്കോർഡ് കുറിച്ച് പാലയൂരിൽ 4000 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശന തിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. നേരത്തെ 2500 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ വന്നതെങ്കിലും അതിരൂപതയിലെ 220 പള്ളികളിൽ നിന്നുള്ള നാലായിരത്തോളം അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കുന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ കല കൂടിയാണ് ഇത്.

മാതൃവേദി നേരത്തേ സംഘടിപ്പിച്ച റമ്പാൻപാട്ട് മത്സരത്തിൽ വിജയികളായവരാണു നേതൃത്വം നൽകിയത്. മാളിയേക്കൽ കുടുംബാംഗമായിരുന്ന മാർതോമാ റമ്പാനാണ് പാട്ടിന്റെ കർത്താവ്. വാമൊഴിയായി തലമുറകൾ പാടിയിരുന്ന തോമാശ്ലീഹായുടെ ചരിത്രം പറയുന്ന പാട്ട് പിന്നീട് എഴുതപ്പെട്ടുവെങ്കിലും കാലഹരണപ്പെട്ടു. ക്രിസ്തീയ കലയുടെ വീണ്ടെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണു മെഗാ റമ്പാൻപാട്ട്. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തിന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തിന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു.

സാരിക്കു പുറമേ ചട്ടയും മുണ്ടും മേയ്ക്കാമോതിരവും ധരിച്ചെത്തിയ അമ്മമാരെ അഭിനന്ദിച്ച ആർച്ച് ബിഷപ്പ്, ലോകം മുഴുവൻ എത്തുന്ന ചരിത്ര നിമിഷമാണ് പാലയൂരിൽ നടക്കുന്നതെന്ന് പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group