റമ്പാന്‍മാരായ റവ. മര്‍ക്കോസും റവ. ഗീവര്‍ഗീസും നാളെ മെത്രാന്മാരായി അഭിഷിക്തരാകും

റ​മ്പാ​ന്‍മാ​രാ​യ റ​വ. മ​ര്‍ക്കോ​സ് ചെ​മ്പ​ക​ശേ​രി​ല്‍, റ​വ. ഗീ​വ​ര്‍ഗീ​സ് കു​റ്റി​പ​റി​ച്ചേ​ല്‍ എ​ന്നി​വ​രെ നാ​ളെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യി അഭിഷേചിക്കും.

ല​ബ​നോ​നി​ലെ പാ​ത്രി​യ​ര്‍ക്കാ അ​ര​മ​ന​യി​ലെ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ല്‍ ന​ട​ക്കു​ന്ന ശു​ശ്രൂഷ​യ്ക്കു ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ന്‍ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വാ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ല​ബ​നോ​ന്‍ സ​മ​യം രാ​വി​ലെ എ​ട്ടി​നു പ്ര​ഭാ​ത​പ്രാ​ര്‍ത്ഥന, ഒ​മ്പ​തി​നു കു​ര്‍ബാ​ന തു​ട​ര്‍ന്ന് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യും ന​ട​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 11.30 നാ​ണ് ശു​ശ്രൂ​ഷ.

പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വാ ഓ​ഗ​സ്റ്റ് 18ന് ​സി​റി​യാ​യി​ലെ മ​റാ​ത് സെ​യ്ദ്‌​നി​യ​യി​ലെ മാ​ര്‍ അ​ഫ്രേം ദ​യ​റാ​യി​ല്‍ ഇ​രു​വ​രെ​യും റ​മ്പാ​ന്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍ത്തി.

മ​ര്‍ക്കോ​സ് റ​മ്പാ​ന്‍ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വാ​യു​ടെ മ​ല​ങ്ക​ര അ​ഫയേഴ്‌​സ് സെ​ക്ര​ട്ട​റി​യും ഗീ​വ​ര്‍ഗീ​സ് റ​മ്പാ​ന്‍ ഓ​സ്‌​ട്രേ​ലി​യാ​യി​ലെ പെ​ര്‍ത്ത് സെന്‍റ് പീ​റ്റേ​ഴ്‌​സ് പ​ള്ളി വി​കാ​രി​യു​മാ​ണ്. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന​ത്തി​ലെ സിം​ഹാ​സ​ന പ​ള്ളി​കള്‍ക്കു​ വേ​ണ്ടി​യാ​ണ് ഗീ​വ​ര്‍ഗീ​സ് റ​മ്പാ​ന്‍ അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group