രണ്ട് ഫുട്‌ബോൾ നേട്ടങ്ങൾ പരിശുദ്ധ ദൈവമാതാവിന്റെ സന്നിധിയിൽ സമർപ്പിച്ച് ‘റെയാൽ മാഡ്രിഡ്’

പരിശുദ്ധ ദൈവ മാതാവിനോട് നന്ദി പറഞ്ഞു കൊണ്ട് ആഴ്ചകളുടെ വ്യത്യാസത്തിൽ സ്വന്തമാക്കിയ രണ്ട് ഫുട്‌ബോൾ കീരീട നേട്ടങ്ങൾ പരിശുദ്ധ ദൈവമാതാവിന്റെ സന്നിധിയിൽ സമർപ്പിച്ച് വിഖ്യാത ഫുട്‌ബോൾ ക്ലബ്ബായ ടീം ‘റെയാൽ മാഡ്രിഡ്’.

ഔർ ലേഡി ഓഫ് അൽമുദേന’ എന്ന് സ്പാനിഷ് ജനത വിശേഷിപ്പിക്കുന്ന മരിയൻ തിരുരൂപത്തിന് മുന്നിൽ ട്രോഫികൾ സമർപ്പിച്ചാണ് കിരീടനേട്ടത്തിന് ടീം ദൈവത്തിന് നന്ദി അർപ്പിച്ചത്. കിരീട നേട്ടങ്ങൾ ദൈവമാതാവിന് സമർപ്പിക്കാൻ പരിശീലകൻ മാത്രമല്ല കളിക്കാരും ഒഫീഷ്യൽസും ഉൾപ്പെടെയുള്ളവർ ഒന്നടങ്കമാണ് മാഡ്രിഡ് കത്തീഡ്രലിൽ എത്തിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയ ടീം ആദ്യമെത്തിയത് ദൈവാലയത്തിലാണെന്നതും ശ്രദ്ധേയമായി.

സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം, കൃതജ്ഞതാർപ്പണ സൂചകമായി ദൈവാലയത്തിൽ കൊണ്ടുവന്ന കേരള ടീം പരിശീലകനെ ഫുട്‌ബോൾ പ്രേമികൾ ഉൾപ്പെടെയുള്ളവർ പരിഹസിച്ചെങ്കിൽ, കൃതജ്ഞതാർപ്പണത്തിന് കത്തീഡ്രലിൽ എത്തിയ റെയാൽ മാഡ്രിഡ് ടീമിന് സ്പാനിഷ് ജനത ആവേശോജ്ജ്വല സ്വീകരണം നൽകുന്ന രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group