ഭൂമിയിടപാട് സംബന്ധിച്ച് വാട്സാപ്പിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ യാഥാർത്ഥ്യം

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച് ഇപ്പോൾ വാട്സാപ്പിൽ നിലംതൊടാതെ ഓടുന്ന ഒരു പോസ്റ്റുണ്ട്. അതിനേക്കുറിച്ചാണ് ഇനി പറയുന്നത്.

ഇത് എഴുതിയ അണ്ണൻ്റെ വാദങ്ങൾ പച്ച നിറത്തിൽ “🟩”

ഇതിനുള്ള മറുപടി ചിരിയിൽ “😆”

🟩 എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ കർദ്ദിനാളിനെ കുറ്റവിമുക്തനാക്കി എന്ന മട്ടിൽ A NOTE ON THE FINAL DECREE OF THE SUPREME TRIBUNAL OF THE CATHOLIC CHURCH – SIGNATURA APOSTOLICA Ernakulam, 16 April 2023 എന്ന വ്യാജരേഖ കർദിനാൾ ഫാൻസ് അസോസിയേഷൻ വാർത്തയാക്കി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അത് വാസ്തവത്തിൻ്റെ തരിമ്പു പോലുമില്ലാത്തതാണ് എന്ന് ഇതിനോടകം പുറത്തു വന്ന രേഖകൾ പറയുന്നുണ്ട്. ട്രിബ്യൂണൽ ഉത്തരവ് ലത്തീൻ ഭാഷയിലായതിനാൽ എന്തും Note എന്ന പേരിൽ എഴുതി വിശ്വാസികളെ പറ്റിക്കാം എന്നു കരുതിയവരുടെ കുടില ബുദ്ധി വെളിവായിക്കഴിഞ്ഞു.

😆 അപ്പോസ്തൊലിക് സിഗ്നത്തോരയുടെ അന്തിമ വിധി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർക്ക് ഡൽഹിയിലുള്ള Nuncio അയച്ചുകൊടുത്തത് “എല്ലാവരും ഇത് അറിയിക്കുക” എന്ന ആഹ്വാനത്തോടെയാണല്ലോ? എല്ലാവരും വായിച്ചറിയുവാനല്ലേ ഇറ്റാലിയൻ ഭാഷയിലുള്ള വിധിയുടെ പരിഭാഷ ഇംഗ്ലീഷിൽ തയ്യാറാക്കി അയച്ചത്. അത് കാരണം മാർപ്പാപ്പയെ ഇറ്റാലിയൻ ഭാഷയിൽ കള്ളം പറഞ്ഞു പറ്റിച്ച വിമത വൈദീക നേതാവിന് മറ്റു കുത്തിത്തിരുപ്പുകൾ ഉണ്ടാക്കുവാൻ അവസരം കിട്ടിയില്ല.

🟩എന്തിന് വേണ്ടിയാണ്
ഈ വ്യാജവാർത്ത ?

ഭൂമി കുംഭകോണ വിഷയത്തിൽ കർദ്ദിനാൾ കുറ്റക്കാരനാണെന്നും രക്ഷപ്പെടാൻ പഴുതുകളില്ലെന്നും വ്യക്തമായി അറിയാവുന്നത് ഫാൻസ് അസോസിയേഷൻകാർക്കു തന്നെയാണ്. എന്നാൽ കർദ്ദിനാൾ മാത്രം കുറ്റക്കാരനാവണ്ട, കുറച്ചു കൂട്ടുപ്രതികൾ ഉണ്ടായാൽ കുറ്റത്തിൻ്റെ ഗ്രാവിറ്റി കുറക്കാം എന്ന തെറ്റിദ്ധാരണയാണ് ഈ വ്യാജ വാർത്തക്ക് പിന്നിൽ. അതിരൂപതയിലെ കാനോനിക സമിതികൾക്ക് ഭൂമിയിടപാട് വിഷയത്തിൽ “കൂട്ടുത്തരവാദിത്വമുണ്ട്” എന്ന് വത്തിക്കാൻ പറഞ്ഞു എന്ന മട്ടിലുള്ള വ്യാജ പ്രചാരണം സൂചിപ്പിക്കുന്നത് അതാണ്. യഥാർത്ഥത്തിൽ ഭൂമി വിറ്റു തുലച്ചു നഷ്ടം വരുത്തിയതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്തം കർദ്ദിനാളിന് മാത്രമാണ് എന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്.

😆 എല്ലാ തീരുമാനങ്ങളും കാനോനിക സമിതികളുടെ കൂട്ടായ തീരുമാനം ആയിരുന്നു എന്ന് സഹായ മെത്രന്മാർ സ്ഥിരീകരിക്കുന്നുണ്ട് എന്ന് വിധിയിൽ എഴുതിയിരിക്കുന്നത് ഒന്നുകൂടി വായിക്കുക

🟩മെഡിക്കൽ കോളേജ്*

2013 ഏപ്രിൽ 22നാണ് മെഡിക്കൽ കോളജ് സംബന്ധിച്ച് മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ആലോചനാ സമിതി യോഗത്തിൽ സാധുവായ ചർച്ചകൾ ആരംഭിക്കുന്നത്. എന്നാൽ ആലോചന സമിതിയിലെ ചർച്ചകളും തീരുമാനങ്ങളുമെല്ലാം അട്ടിമറിച്ചു കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കർദ്ദിനാൾ കാര്യങ്ങൾ നടത്തുകയായിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

😆 രേഖകൾ വ്യക്തമാക്കുന്നു എന്നു എഴുതിയാൽ മതിയോ. ആ രേഖകൾ ഏതാണ് എന്നുകൂടി പറയുക. അതോ, ഈ രേഖകൾ വ്യാജമായി ഉണ്ടാക്കിക്കൊണ്ടിരിക്കയാണോ?

🟩 മറ്റൂരിൽ 26 ഏക്കർ ഭൂമി ഉണ്ടെന്ന് ആലോചന സമിതിയെ തെറ്റിദ്ധരിപ്പിച്ചു

മെഡിക്കൽ കോളജ് തുടങ്ങാൻ 25 ഏക്കർ ഭൂമിയെങ്കിലും വേണമെന്നത് നിയമപരമായ ആവശ്യമാണ്. അതിനാൽ ആലോചന സമിതിയിൽ 26 ഏക്കർ ഭൂമിയാണ് മറ്റൂരിലേത് എന്നാണ് പറഞ്ഞത്.മറ്റൂരിൽ ഉണ്ടായിരുന്നത് 23.22 ഏക്കർ ഭൂമി മാത്രമാണുണ്ടായത്.

😆 മറ്റൂരിൽ 23 ഏക്കർ സ്ഥലം കണ്ടുപിടിച്ചതും അഡ്വാൻസ് കൊടുത്തതും ഫാ. മാത്യു മണവാളൻ പ്രോക്യൂറേറ്റർ ആയിരുന്നപ്പോൾ ആണ് എന്ന് ബെന്നി മരംപറമ്പിൽ തന്റെ “സത്യസന്ധമായ കമ്മീഷൻ റിപ്പോർട്ടിൽ” എഴുതി വന്നിട്ടുണ്ടല്ലോ.

🟩 4 കോടി അഡ്വാൻസ് നൽകിയത് മറച്ചു വച്ച് ഫിനാൻസ് കൗൺസിലിൽ തീരുമാനം ഉണ്ടാക്കുന്നു

ഈ ഭൂമി വാങ്ങുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത് 2014 ഡിസംബർ 16 ലെ ഫിനാൻസ് കമ്മിറ്റിയിലാണ്. എന്നാൽ അതിനും മാസങ്ങൾക്ക് മുമ്പേ 2014 ഒക്ടോബർ 16 ന് ഭൂമിയുടമക്ക് 4 കോടി 10,000 രൂപ അഡ്വാൻസ് നൽകിയിരുന്നു. അഡ്വാൻസ് നൽകി 2 മാസം കഴിഞ്ഞാണ് ഫിനാൻസ് കൗൺസിലിൽ അറിയിക്കുന്നത് എന്നർത്ഥം.

😆 ബെന്നി കമ്മീഷൻ റിപ്പോർട്ടിനു അപ്പോൾ ഒരു വിലയുമില്ല എന്നാണോ അർത്ഥം?
എങ്കിൽ ഫാ. മാത്യു മണവാളനോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കുക (ദയവായി കൊരട്ടിയിലെ കാര്യങ്ങൾ അദ്ദേഹത്തെ ഓർമ്മിപ്പിക്കരുതേ).

🟩 സിനഡിൻ്റെ അനുവാദം വാങ്ങാതെ മേജർ ആർച്ച് ബിഷപ്പിൻ്റെ കച്ചവടം

മാത്രമല്ല, cceo 1035-42 പ്രകാരവും പ്രത്യേക നിയമം 214 പ്രകാരവും 50 കോടി രൂപക്ക് മുകളിലുള്ള സ്ഥലമിടപാടുകൾക്ക് സിനഡിൻ്റെ അനുവാദം ആവശ്യമാണ്. ഇതാകട്ടെ മേജർ ആർച്ച് ബിഷപ്പിൻ്റെ മാത്രം ഉത്തരവാദിത്തമാണ്. 58 കോടി 78 ലക്ഷത്തിൻ്റെ ഇടപാട് സിനഡിൽ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതിരുന്നതിൻ്റെ കൂട്ടുത്തരവാദിത്തം ആരുടെ മേൽ ചുമത്തുമെന്നത് ഫാൻസുകാർ പറയണം.

😆 ബെന്നി കമ്മീഷൻ റിപ്പോർട്ട്‌ പേജ് 8 അനുസരിച്ചു 50 കോടി രൂപയ്ക്കു മുകളിലുള്ള കാര്യങ്ങൾ ആണ് സിനഡിന്റെ അംഗീകാരം വേണ്ടത്. ഇവിടെ അതിന്റ ആവശ്യം ഉണ്ടെങ്കിൽ തീരുമാനം എടുത്ത സമിതിയിലെ എല്ലാ അംഗങ്ങളും ഒരുപോലെ തെറ്റുകരല്ലേ.

അതുപോലെ, ഇപ്പോൾ PVS Hospital വാങ്ങിയത് സിനഡിന്റെ അംഗീകാരവും ഏല്ലാ വിശ്വാസികളുടെയും അശീർവാദത്തോടെയും ആയതു വളരെ നന്നായി. (extra 😆)

🟩 ആലോചന സമിതി യോഗ തീരുമാനങ്ങൾ അട്ടിമറിച്ച ഭൂമി കച്ചവടത്തിൽ, ആലോചന സമിതി അംഗങ്ങൾക്ക് എന്ത് പങ്ക് ?

😆ആലോചന സമിതി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രോക്യൂറേറ്റരെ തീരുമാനിച്ചാൽ, മെത്രാപോലീത്ത എങ്ങനെ തെറ്റുകാരനാവും?

🟩 2013 ഏപ്രിൽ 22നാണ് മെഡിക്കൽ കോളജ് സംബന്ധിച്ച് മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ആലോചനാ സമിതി യോഗം ചേരുന്നത്. അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഒരു മെഡിക്കൽ കോളേജ് ആകേണ്ടതിന്റെ ആവശ്യകതയും, അതുമൂലം സമൂഹത്തിന് ഉണ്ടാകുന്ന ഗുണങ്ങളും ആലോചനാസമിതി യോഗത്തിൻ്റെ മിനിട്സിൽ രേഖപെടുത്തിയിട്ടുണ്ട്. ആശുപത്രിക്ക് ഒരു ഡയറക്ടറെ നിശ്ചയിക്കണമെന്നും രണ്ട് അസി ഡയറക്ടർമാരെ വക്കണമെന്നും തീരുമാനിച്ചിരുന്നതായും അതിൽ പറയുന്നുണ്ട്. അതിരൂപതയുടെ വരന്തരപ്പള്ളിയിലുള്ള എസ്റ്റേറ്റ് വിറ്റുകിട്ടുന്ന തുകയുപയോഗിച്ച് മെഡിക്കൽ കോളജ് നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്താമെന്നും തീരുമാനിച്ചതായി 22-4-2013-ലെ മിനിട്സ് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ മിനിട്സ് പ്രകാരം ഒരു കാര്യവും നടപ്പിലാക്കിയിട്ടില്ല എന്ന് രേഖകൾ വ്യക്തം.

😆 ബെന്നി കമ്മീഷൻ റിപ്പോർട്ട്‌ പൂർണ്ണമായി വായിക്കുക. മെഡിക്കൽ കോളേജ് വന്നാലുള്ള ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞത് നന്നായി. വരാന്തരപ്പളളി എസ്റ്റേറ്റ് എന്തുകൊണ്ട് വിൽക്കാൻ സാധിച്ചില്ല
എന്ന് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ? എല്ലാ സമിതിക്കാരും ഇതിൽ ഒപ്പിട്ടിട്ടുണ്ടല്ലോ!

🟩 മെഡിക്കൽ കോളജിന് ഗവൺമെൻറ് അംഗീകാരം ലഭിക്കണമെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന് സ്വന്തമായി 25 ഏക്കർ സ്ഥലം വേണം എന്നതാണ് സർക്കാർ ചട്ടം. അതിനായി 26 ഏക്കർ സ്ഥലം അന്വേഷണത്തിനൊടുവിൽ അങ്കമാലിക്കടുത്തു മറ്റൂരിൽ കണ്ടെത്തി. മറ്റൂരിലുള്ള മൂപ്പൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വാങ്ങാനായി 60 കോടി രൂപവേണം. വരന്തരപ്പള്ളിയിലുള്ള എസ്റ്റേറ്റ് വിറ്റ് തുക കണ്ടെത്തണമെന്നാണ് സമിതികൾ നിർദ്ദേശിച്ചത്.

😆 ഇത് ഗൂഢാലോചന ആണെങ്കിൽ ഈ തീരുമാനത്തിൽ പങ്കെടുത്ത് ഒപ്പിട്ട എല്ലാവരും ഇതിൽ പങ്കാളിയാവേണ്ടേ?

🟩 26 ഏക്കറിന് പകരം 23 ഏക്കർ

😆LF ഇപ്പോൾ ഇരിക്കുന്ന സ്ഥലം ഉൾപ്പെടെ 26 ഏക്കർ.

🟩 ‘ഫിനാൻസ് കൗൺസിലിന്റെ അനുവാദത്തിനു 2 മാസം മുൻപ് അഡ്വാൻസ് കൊടുക്കൽ

😆അഡ്വാൻസ് കൊടുത്തത് ഫാ. മാത്യു മണവാളനല്ലേ ?

🟩 LF ആശുപത്രിയുടെ പേരിൽ ഭൂമി വാങ്ങുന്നതിന് പകരം കർദ്ദിനാളിൻ്റെ പേരിൽ ഭൂമി വാങ്ങുന്നു

😆 അതിരൂപതയുടെ വസ്തുക്കൾ എല്ലാം നിലനിൽക്കുന്നതു അതാതു കാലത്തെ അധ്യക്ഷന്മാരുടെ പേരിലാണ്. ഇവിടെയും അത് ആവർത്തിച്ചത് തെറ്റാണോ ?

🟩 ഭൂമി വാങ്ങിയത് ആലോചന സമിതിയുടെയും ഫിനാൻസ് കൗൺസിലിന്റെയും തീരുമാനങ്ങൾ കാറ്റിൽ പരത്തി.

😆 വെറുതെ പറഞ്ഞാൽ മതിയോ? ഏതു തീരുമാനമാണ് കാറ്റിൽ പരാതിയതെന്ന് തെളിവ് ഹാജരാക്കൂ.

🟩 2014 ജൂണിൽ അതിരൂപതയുടെ പുതിയ പ്രോക്യൂറേറ്റർ ആയി ഫാ. ജോഷി പുതുവ നിയമിതനായി. അദ്ദേഹവും കർദ്ദിനാളും ചേർന്നാണ് 26 ഏക്കർ ഇല്ലെങ്കിലും മൂപ്പൻ കുടുംബത്തിൽ നിന്നു 23 ഏക്കർ സ്ഥലം വാങ്ങുവാൻ തീരുമാനിച്ചത്.

😆ഫാ. ജോഷി പുതുവാ ഏതു വർഷമാണ് പ്രോക്യൂറേറ്റർ ആയതു എന്ന് ആദ്യം ശരിയായി ചോദിച്ചു അറിയുക. മറ്റൂരിലെ സ്ഥലം LF-ന് അനുയോജ്യം എന്ന് പോയി കണ്ട് സാക്ഷ്യപ്പെടുതിയത് ഏത് സഹായമെത്രാൻ ആണെന്ന് ബെന്നി കമ്മീഷൻ പറയുന്നുണ്ട്.

🟩ഇതിനായി ഫിനാൻസ് കൗൺസിൽ തീരുമാനിക്കുന്നതിന് മുമ്പേ രണ്ടു പേരും ചേർന്ന് നാലു കോടി രൂപ അഡ്വാൻസ് നൽകുകയായിരുന്നു. ഭൂമി വാങ്ങേണ്ടിയിരുന്നത് LF ആശുപത്രിയുടെ പേരിലായിരുന്നു. എന്നാൽ കർദ്ദിനാളിൻ്റെ പേരിലാണ് വാങ്ങിയത്. പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്താനുള്ള കളമൊരുക്കലായിരുന്നു എന്ന് ന്യായമായും സംശയിക്കാം.

😆 സംശയ രോഗിക്ക് സംശയിക്കാം. എന്നാൽ, രേഖകൾ സംസാരിക്കും. വെറുതെ നുണകൾ എഴുതാതെ രേഖകൾ കാണിച്ചു ആരോപണം തെളിയിക്കുക. പരാതി കൊടുത്ത ഫാ. വർഗീസ് പെരുമയാന് ഈ രേഖകൾ ഒന്നും ബന്ധപ്പെട്ടവരെ കാണിക്കാൻ സാധിച്ചില്ലേ?

🟩 തീരുമാനത്തിന് വിരുദ്ധമായി സ്ഥലം വാങ്ങാൻ മാത്രം ലോൺ

😆രണ്ടു സഹായ മെത്രന്മാർ ഉൾപ്പെട്ട സമിതികളുടെ മിനിറ്റ്സ് അങ്ങനെയല്ലല്ലോ കാണിക്കുന്നത്?

🟩 അഡ്വാൻസ് തുക നൽകി കരാർ ഒപ്പിട്ടുവെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ വരന്തരപ്പള്ളിയിലെ എസ്റ്റേറ്റ് വിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് സ്ഥലം വാങ്ങുന്നതിനായി 125 കോടി രൂപ ലോണെടുക്കാൻ 2015 ഏപ്രിൽ 7നു ചേർന്ന ആലോചന സിമതി യോഗം തീരുമാനിച്ചു. 60 കോടി രൂപ സ്ഥലം വാങ്ങുവാനും ബാക്കി 65 കോടിക്ക് മെഡിക്കൽ കോളേജു നിർമ്മിക്കുവാനും കഴിയുമെന്ന് നേതൃയോഗം വിലയിരുത്തി. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി സ്ഥലം വാങ്ങാൻ മാത്രം ലോണെടുത്തു.

😆മുഴുവൻ തുകയും ഒരുമിച്ച് എടുത്തു പലിശ ബാധ്യത വർധിപ്പിക്കാത്തത് മാപ്പർഹിക്കാത്ത അപരാധമാണ്. നമിച്ചിരിക്കുന്നു 🙏

🟩 അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മെഡിക്കൽ കോളജ് ആക്കി ഉയർത്താൻ എന്ന വ്യാജേന റിയൽ എസ്റ്റേറ്റ് നടത്തൽ

😆 ഇത്തരം സംശയ രോഗങ്ങൾ ഈ ആയുസിൽ മാറില്ല. മുകളിൽ തന്ന മറുപടികൾ ദിവസവും ഓരോ പ്രാവശ്യം വായിക്കുക. മേമ്പൊടിയായി ആലോചനാ സമിതിയുടെ മിനടുസും പതിവായി സേവിക്കുക.

🟩 കാനൺ നിയമങ്ങൾ ലംഘിച്ചും സമിതി തീരുമാനങ്ങൾ അട്ടിമറിച്ചും കർദ്ദിനാളും ജോഷി പുതുവയും ചേർന്ന് മൂപ്പൻ കുടുംബത്തിൽനിന്നും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മെഡിക്കൽ കോളജ് ആക്കി ഉയർത്താൻ എന്ന വ്യാജേന റിയൽ എസ്റ്റേറ്റ് നടത്തുക എന്ന ഉദ്ദേശത്തോടു കൂടി 23 ഏക്കർ സ്ഥലം 2015 ഏപ്രിൽ 25ന് ആധാരം ചെയ്തു.

😆 ഭൂമി പോയി കണ്ടു ബോധിച്ചു എന്ന് സമ്മതിച്ചതയി ബെന്നി കമ്മീഷൻ കണ്ടെത്തിയ സഹായ മെത്രന്മാരെ വെറും മണ്ടന്മാരായ നോക്കുകുത്തികൾ ആക്കരുതേ, ബ്ളിസ് 🙏

🟩 ഭൂമി ഇടപാടിനെ സംബന്ധിച്ചുള്ള ലോണും അതിൻ്റെ ഇരട്ടിക്കുന്ന പലിശയും സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ 2015 ഡിസംബർ 2ന് അതിരൂപതാ നേതൃത്വം യോഗം ചേർന്നു. ബാങ്ക് ലോണും ഇതിൻറെ പലിശയും ഒഴിവാക്കാനായി മറ്റൂരിലെ ഭൂമി തിരികെ മറ്റാർക്കെങ്കിലും വിറ്റ് കടംവീട്ടുന്ന സാധ്യത പോലും യോഗത്തിൽ ചർച്ചയായി. (മെഡിക്കൽ കോളേജിന് വേണ്ടി പ്രോജക്ട് റിപ്പോർട്ടു പോലും തയ്യാറാക്കാതെയാണ് സ്ഥലം വാങ്ങിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു ലക്ഷ്യം എന്ന് വ്യക്തമാണ്. പീന്നീട് നടന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നത് അതാണ്) 2-12-2015 ആലോചന സമിതിയുടെ മിനിട്സ് രേഖകൾ വ്യക്തമാക്കുന്നത് അതിരൂപതയ്ക്കുള്ളിലുള്ള ചെറിയ സ്ഥലങ്ങൾ വിറ്റ് പണം കണ്ടെത്താമെന്ന് ഇക്കൂട്ടർ കരുക്കൾ നീക്കിയെന്നാണ്. അതിരൂപതയ്ക്കുള്ളിലുള്ള ചെറിയ സ്ഥലങ്ങൾ വിൽക്കുവാനുള്ള തീരുമാനം (2-12-2015) ചേർന്ന ഫിനാൻസ് കൗൺസിൽ യോഗം അംഗീകരിക്കുകയും ചെയ്തു.

😆ഇതിന്റെ ഒക്കെ താഴെ ഒപ്പിട്ട് കൊടുത്ത സഹായ മെത്രന്മാരെയും മറ്റു ബുദ്ധിജീവികളെയും
എത്ര അനുമോദിച്ചാലും മതിയാവില്ല. ഇവരെല്ലാവരും ചേരുന്നതല്ലേ “ഇക്കൂട്ടർ”. കാർഡിനൽ മാത്രം അപ്പോൾ എങ്ങനെ പ്രതിയാകും? വാങ്ങിയ 23 ഏക്കർ വിൽക്കാതെ പല സ്ഥലങ്ങളിൽ ഉള്ള മൂന്ന് ഏക്കർ വിൽക്കുക എന്നുള്ളത് വിവേകമല്ലേ?

🟩 2012 മുതലുള്ള രേഖകളിൽ നിന്ന് സ്ഥലവില്പനയായിരുന്നു ഇവരുടെ പ്രഥമ പരിഗണനയെന്ന് വ്യക്തമാണ്. 2012 ജൂലൈ 18 ന് മരട് സ്ഥല വില്പന, ആഗസ്റ്റ് 2 ന് വീണ്ടും മരട് സ്ഥല വില്പന, 2014 ജനുവരി 13ന് ഇടപ്പള്ളിയിലെ സ്ഥല വില്പന, 2014 ഡിസംബർ 16ന് ട്രാൻസ്പോർട്ട് സ്റ്റാൻ്റിന് സമീപമുള്ള സ്ഥലവില്പന, 2015 മാർച്ച് 31ന് വീണ്ടും അതേ സ്ഥലവില്പന, 2015 ഡിസംബർ രണ്ടിന് സ്ഥലവില്പനയല്ലാതെ മാർഗ്ഗമില്ലെന്ന് പ്രൊകുറേറ്റർ അറിയിക്കുന്നു. ഈ കാലയളവിലെ ആലോചന സമിതി, ഫിനാൻസ് സമിതി റിപ്പോർട്ടുകൾ വായിച്ചാൽ ഏതോ റീയൽ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് റിപ്പോർട്ട് പോലെ തോന്നും.

😆 ഇതിനൊക്കെ സമ്മതിച്ച സഹായമെത്രാരെയും സഹ വൈദീകരെയും നന്നായി ആദരിക്കണം. 23 ഏക്കറിന് പകരമാണ് മൂന്ന് ഏക്കർ വിൽക്കുന്നത്.

🟩 2016 മാർച്ച് 16ന് ചേർന്ന ഫിനാൻസ് കൗൺസിലിൽ പ്രൊകുറേറ്റർക്ക് സ്ഥലവില്പനക്ക് സമ്പൂർണ്ണ അധികാരം വേണമെന്ന് ആവശ്യപ്പെടുന്നു. കർദ്ദിനാൾ അദ്ധ്യക്ഷനായ സമിതി സകല കാനൺ നിയമങ്ങളും സഭാ നിയമങ്ങളും ലംഘിച്ചു കൊണ്ട് അതനുവദിക്കുന്നു. നിലവിലെ ബാങ്ക് ലോൺ അടക്കമുള്ള കടം 68 കോടി രൂപയായി വർദ്ധിച്ചുവെന്നും അത് വീട്ടുന്നതിനായി അതിരൂപതയുടെ അഞ്ചു പ്ലോട്ടുകൾ വിൽക്കാമെന്നും തീരുമാനിച്ചു. എന്നാൽ തീരുമാനമെടുക്കുന്നതിന് മുമ്പേ ഇക്കൂട്ടർ കച്ചവടങ്ങൾ നടത്തിയിരുന്നു. അഡ്വാൻസ് വാങ്ങൽ മാത്രമല്ല, റജീസ്ട്രേഷൻ പോലും കഴിഞ്ഞിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

😆തീരുമാനം എടുക്കുന്നതിന് മുൻപ് വിറ്റിരുന്നു? വെറുത പറഞ്ഞാൽ മതിയോ? തെളിവ് കാണിക്കൂ. ഇക്കാര്യം പെരുമായൻ റോമിൽ കേസുകൊടുത്തപ്പോൾ പറഞ്ഞില്ലേ?

🟩സെൻറിന് ശരാശരി ഒമ്പതു ലക്ഷം രൂപ നിരക്കിൽ ആലോചനാ സമിതി അംഗീകാരം

സെൻറിന് ശരാശരി ഒമ്പതു ലക്ഷം രൂപ നിരക്കിൽ ഈ പ്ളോട്ടുകൾ വിൽക്കുവാനായിരുന്നു തീരുമാനം. ഈ അഞ്ചു സ്ഥലങ്ങൾ എന്നത് (1) സീ പോർട്ട് -എയർപോർട്ട് റോഡിൽ നൈപുണ്യ സ്കൂളിന് അടുത്തുള്ള 70.15 സെന്റ്, (2) ഭാരത് മാതാ കോളേജിന് അടുത്തുള്ള 62.33 സെന്റ്, (3) കരുണാലയത്തിന് അടുത്തുള്ള 99.44 സെന്റ്, (4) നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, (5) മരടിലുള്ള 54.71 സെന്റ്) എന്നീ സ്ഥലങ്ങൾ വിൽക്കുന്നതിനാണ് 6-7-2016ൽ ചേർന്ന ആലോചനാ സമിതി അംഗീകാരവും നൽകിയത്.

😆 അങ്ങനെയല്ലേ മൂന്ന് ഏക്കറിന് 27 കോടി രൂപക്ക് വിൽപ്പന നടന്നത്?

🟩വില്പന നടത്തുവാൻ ഉണ്ടാക്കിയ ചട്ടങ്ങൾ മുഴുവൻ ലംഘിച്ച് കച്ചവടങ്ങൾ

😆 ഏത് ചട്ടമാണ് ലംഖിച്ചത് എന്ന് രേഖകൾ കാണിച്ച് തെളിയിക്കൂ. ആരോപണം മാത്രം മതിയാകുമോ?

🟩ഏജന്റിനെ മാറ്റുന്നു.

😆 ആദ്യത്തെ ആൾ പണം പൂർണ്ണമായും ബാങ്കിൽ തരാൻ പറ്റില്ല എന്ന് പറഞ്ഞത് എന്തിനാണ് മറച്ചു പിടിക്കുന്നത്?

🟩പണം ലഭിക്കാതെ ഭൂമി വിൽക്കുന്നു.

😆 കർദിനാൾ ഒപ്പിട്ട ആധാരങ്ങൾ രജിസ്റ്റർ ചെയ്ത പ്രോക്യൂറേറ്റർ ഇതിന് നൽകിയ വിശദീകരണം ബെന്നി കമ്മീഷൻ റിപ്പോർട്ട്‌ (അനുബന്ധം 21, 22 വായിക്കുക.)

🟩ഭൂമി വില കുറച്ച് വിൽക്കുന്നു.

😆ശരാശരി വിലയിൽ കുറവ് വന്നിട്ടില്ലല്ലോ? എന്തിനാണ് നുണ പറയുന്നത്? നിരപരാധിയെ അപമാനിക്കുവാനോ?

🟩 5 ആധാരങ്ങൾക്ക് പകരം 36 ആധാരങ്ങൾ

😆 50 സെന്റ് സ്ഥലം അഞ്ച് സെന്റ് വീതം പത്തുപേർ വാങ്ങിയാൽ പത്തു ആധാരം ആകില്ലേ? അതിൽ എന്താണ് തെറ്റ്?

🟩വ്യാജ പട്ടയങ്ങൾ

😆പട്ടയങ്ങൾ വ്യാജമല്ലെന്ന് ഹൈക്കൊടതി നിർദേശപ്രകാരം സർക്കാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി അറിഞ്ഞില്ലേ?

🟩വ്യാജ രേഖകൾ കാണിച്ച് ബാങ്ക് ലോണുകൾ

😆 ഈ ബാങ്കുകാർ ഇത്ര മണ്ടൻമാരാണോ?

🟩റിയൽ എസ്‌റ്റേറ്റ് മെത്രാൻ

😆 ആക്ഷേപിച്ചു സ്വയം മനസുഖം നേടുന്ന ഒരു മാനസിക അവസ്ഥ.

🟩കാക്കനാട് മൌണ്ട് സെന്റ്‌ തോമസ്‌ കച്ചവട വേദി

😆 എന്തെങ്കിലും തെളിവ്?

🟩 അജാസ് എന്ന ഏജൻ്റ് വഴി വില്പന നടത്തുവാൻ ഉണ്ടാക്കിയ ചട്ടങ്ങൾ മുഴുവൻ ലംഘിച്ച് സാജു വർഗ്ഗീസ് വഴിയാണ് കച്ചവടങ്ങൾ മുഴുവൻ നടത്തിയത്. പലതിനും പണം കിട്ടിയില്ല. കിട്ടിയതാകട്ടെ മുഴുവനും കിട്ടിയില്ല. കള്ളപ്പണവും വില കുറച്ചു കാണിക്കലുമുൾപ്പെടെ പലതും സംഭവിച്ചു. 5 ആധാരങ്ങളിലായി വിൽക്കാനേൽപ്പിച്ച ഭൂമി 36 ആധാരങ്ങളിലായി മുറിച്ചു വിറ്റു. കാക്കനാട്ടെ ആദായ വില്പനയായിരുന്നു കർദ്ദിനാളിൻ്റെ ഭൂമി കച്ചവടം. സാജു വർഗ്ഗീസിൻ്റെ രംഗപ്രവേശത്തോടെ കർദ്ദിനാളിൻ്റെ വിശ്വസ്ഥനായിരുന്ന ജോഷി പുതുവ ഔട്ടായി. സാജു വർഗ്ഗീസും കർദ്ദിനാളും ചേർന്ന് നേരിട്ട് ഡീലുകൾ ഉറപ്പിച്ചു. വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി. വ്യാജ രേഖകൾ കാണിച്ച് ബാങ്ക് ലോണുകൾ എടുത്തു. കാക്കനാട്ടെ റിയൽ എസ്റ്റേറ്റ് ഏജൻ്റ്മാർ മൗണ്ടിൽ കയറി നിരങ്ങി. അവർക്കിടയിൽ റിയൽ എസ്‌റ്റേറ്റ് മെത്രാൻ എന്നാണ് കർദ്ദിനാൾ അറിയപ്പെട്ടത്.

😆ഇതിനൊക്കെയുള്ള മറുപടി ബെന്നി കമ്മീഷൻ വായിച്ചാൽ കിട്ടും. പച്ചകള്ളങ്ങൾ വിളിച്ചു പറഞ്ഞവർ ഇന്ന് കാണാമറയത്താണ് എന്ന് ഓർക്കുക. നീതിമാനെ സംരക്ഷിക്കുന്നത് ആരാണെന്നും തിരിച്ചറിയുക.

🟩27 കോടി രൂപയിൽ 8.95 കോടി രൂപ*

പണമായി വാങ്ങി കച്ചവടം,
കച്ചവടത്തിന് ശേഷം മാത്രം നടന്ന നോട്ടു നിരോധനം കൊണ്ടാണ് പണം ലഭിക്കാത്തത് എന്ന വിചിത്ര വാദം

😆ഇതിനൊക്കെയുള്ള മറുപടി ബെന്നി കമ്മീഷൻ റിപ്പോർട്ടിൽ പ്രോക്യൂറേറ്റർ നൽകിയ വിശദീകരണം (Appendix) വായിച്ചാൽ മനസിലാകും. അതുകൊണ്ടാണ് അതിരൂപതക്ക് യാതൊരു നഷ്ട്ടവും വന്നിട്ടില്ല എന്ന് വത്തിക്കാൻ ആവർത്തിച്ചു പറയുന്നത്.

🟩 ഭൂമിയുടെ വിലയായി ലഭിക്കേണ്ട 27 കോടി രൂപയിൽ 8.95 കോടി രൂപ മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടിൽ അടച്ചത്. 2016 ലെ നോട്ട് നിരോധനം മൂലമാണ് പണം വരാത്തതെന്ന ബാലിശമായ കാരണങ്ങളാണ് പറയാനുണ്ടായിരുന്നത്. 2016 നവംബർ 8 നാണ് നോട്ടു നിരോധനം വന്നത്. അതിന് മുമ്പ് തന്നെ മിക്കവാറും കച്ചവടങ്ങൾ കഴിഞ്ഞിരുന്നു. മാത്രമല്ല. പണമായി വാങ്ങി കച്ചവടം നടത്താൻ അതീരൂപത ഉദ്ദേശിച്ചിരുന്നുമില്ല.

😆പരാതിക്കാരനായ പെരുമായൻ വത്തിക്കാനിലെ കോടതിയിൽ ഇതൊന്നും പറഞ്ഞില്ലേ?

🟩ഈട് ഈട് ഈട് എന്ന വിചിത്ര വാദം*

😆 ലഭിക്കാനുള്ള പണത്തിനുള്ള ഈട് (collateral guarantee) എങ്ങിനെയാണ് തെറ്റാവുക?

🟩 സാജു വർഗ്ഗീസ് തരാനുള്ള പണത്തിന് ജോസ് ചെറിയാൻ എന്തിന് ഭൂമി ഈടായി നൽകണം

😆 collateral guarantee യെ പറ്റി പഠിക്കുക.

🟩15.35 കോടി രൂപ പണം നൽകി വാങ്ങിയ ഭൂമി എങ്ങിനെ ഈട് ഭൂമി ആകും

😆കേരളത്തിൽ എവിടെയാണ് 25 ഏക്കർ സ്ഥലം 16 കോടിക്ക് കിട്ടുക? Collateral property ആധാരം ചെയ്യുന്നതിന് ന്യായവില അനുസരിച്ചുള്ള രജിസ്ട്രേഷൻ നടത്തണ്ടേ?

🟩ഈ ഭൂമികൾ വാങ്ങാൻ കാനോനിക അനുമതികൾ വാങ്ങുകയോ സമിതികളെ അറിയിക്കുകയോ ചെയ്തില്ല.

😆ഇതിനുള്ള മറുപടി വത്തിക്കാൻ കോടതിയുടെ ഉത്തരവിൽ വിശദമായി വായിക്കുക.

🟩 ഭൂമി വിൽപ്പനയിൽ ലഭിക്കാൻ ബാക്കിയുള്ള 18 കോടി രൂപയ്ക്കു പകരം രണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ (ദേവികുളത്ത് 17 ഏക്കറും കോതമംഗലത്തിനുടത്ത് കോട്ടപ്പടിയിലെ 25 ഏക്കറും) അതിരൂപതയ്ക്ക് ഈടായി നൽകിയെന്ന തമാശ നിറഞ്ഞ വാദങ്ങളാണ് ഫാൻസുകാർ ഉയർത്തുന്നത്‌. സാജു വർഗ്ഗീസ് തരാനുള്ള പണത്തിന് ജോസ് ചെറിയാനിൽ നിന്ന് 15.35 കോടി രൂപ പണം നൽകി വാങ്ങിയ ഭൂമി ഈടായി കരുതണമെന്ന വാദത്തിൻ്റെ യുക്തി മനസ്സിലാവുന്നില്ല. മാത്രമല്ല, ഈ ഭൂമികൾ വാങ്ങാൻ കാനോനിക അനുമതികൾ വാങ്ങുകയോ സമിതികളെ അറിയിക്കുകയോ ചെയ്തില്ല എന്നത് മറക്കരുത്.

😆ഉറങ്ങുന്നവനെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവനെ ഒരിക്കലും ഉണർത്താൻ സാധിക്കില്ലല്ലോ.

🟩ഫിനാൻസ് കൗൺസിൽ പഠന റിപ്പോർട്ട്

2017 നവംബർ 11-ന് കൂടിയ അതിരൂപതയുടെ ഫിനാൻസ് കൗൺസിൽ ഇതുവരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിരൂപതയുടെ സ്ഥലം വിൽപ്പനയും വാങ്ങലും സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ മൂന്ന് അംഗങ്ങളുടെ ഒരു കമ്മിറ്റിയെ നിയമിക്കുകയ്യും ചെയ്തു. സി.വി. അലക്സാണ്ടർ, സി.എ. ജോസഫ്, അഡ്വ ഐസക് പെരുമ്പള്ളി എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങൾ.

😆 2017 നവംബർ 30-നകം ലഭിക്കുവാനുള്ള പണം ലഭിച്ചില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുവാൻ ആണല്ലോ ഈ സമിതിയെ ചുമതലപ്പെടുത്തിയത്? ഇത് ആട്ടിമറിക്കാനല്ലേ നവംബർ 29-ന് വിമത വൈദീകർ യോഗം കൂടി കാര്യങ്ങൾ തെരുവിലെത്തിച്ചത്. അവർ വിചാരിച്ചു ആരോപണങ്ങൾ കേൾക്കുമ്പോൾ കർദിനാൾ രാജിവയ്ക്കുമെന്ന്. ദൈവം സംരക്ഷിക്കുന്നവനെ ആർക്ക് ദ്രോഹിക്കാൻ സാധിക്കും?

🟩 വൈദികസമിതിയും ബെന്നി മാരാമ്പറമ്പിൽ കമ്മീഷനും

😆2017 നവംബർ 29-ന് ചേർന്ന വൈദീക സമിതിയിൽ ഏറ്റവും കൂടുതൽ ആക്രോശം നടത്തിയ ഫാ. ബെന്നിയോട് കർദിനാൾ തന്നെയാണ് “ബെന്നിയച്ചൻ തന്നെ ഇത് അന്വേഷിക്കുക” എന്ന് പറഞ്ഞത്. അന്വേഷണത്തിന് പിന്നാലെ ഫാ. ബെന്നി വ്യാജരേഖ കേസിൽ പ്രതിയായി. കൂടെയുള്ള മറ്റൊരു പുരോഹിതൻ POCSO കേസിൽ അറസ്റ്റിലായി. CA-ക്കാരൻ റിപ്പോർട്ടിൽ ഒപ്പ് വച്ചില്ല. എന്തുകൊണ്ടാണ് അയാൾ ഈ റിപ്പോർട്ടിൽ ഒപ്പുവയ്ക്കാതിരുന്നത് ? അന്വേഷിക്ക്

🟩 എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ സംബന്ധിച്ച് നിർണ്ണായക ദിനമായിരുന്നു 2017 നവംബർ 29. അന്നു ചേർന്ന അതിരൂപതയിലെ വൈദികരുടെ യോഗത്തിൽ അതിരൂപതയിൽ നടന്ന ഭൂമി വിൽപ്പനയെ സംബന്ധിച്ച ചർച്ചകൾ ബഹളമയമാവുകയും ഈ വിഷയങ്ങൾ അന്വേഷിക്കുവാൻ ഒരു കമ്മീഷനെ നിയമിക്കണമെന്ന് ചില വൈദികർ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ബെന്നി മാരാമ്പറമ്പിൽ കമ്മീഷനെ നിർദ്ദേശിക്കുകയുണ്ടായി.

😆 തൊട്ട് മുകളിലുള്ള മറുപടി ഒന്നുകൂടി വായിക്കുക.

🟩 ഫാൻസ് അസോസിയേഷൻ്റെ കുടിലബുദ്ധികൾ*

😆 അതോ, പക ഒടുങ്ങാത്ത വിമത വൈദീകരുടെ വിലാപമോ?

🟩 കർദ്ദിനാളിൻ്റെ ജീവൻ അപകടത്തിൽ

😆ദൈവം കാക്കുന്നവനെ വിമതർക്ക് എന്ത് ചെയ്യാൻ സാധിക്കും.

🟩 മറുപടി പറയാൻ നിർബന്ധിതരായ വൈദികർ

😆വിമത വൈദീകർ അവരുടെ പ്രവർത്തികൾക്ക് ജീവിതഅവസാനം വരെ മറുപടി നൽകുവാൻ നിർബന്ധിതരാകും. കാരണം അവർ ദ്രോഹിച്ചത് തിരുസഭയെ ആണ്.

🟩 ഈ സാഹചര്യത്തെ മറികടക്കാൻ ഫാൻസ് അസോസിയേഷൻ കർദ്ദിനാളിൻ്റെ ജീവൻ അപകടത്തിൽ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. അങ്ങിനെ വിവരം പൊതു മാധ്യമങ്ങൾ ഏറ്റെടുത്തു. അതിന് മറുപടി പറയാൻ നിർബന്ധിതരായ വൈദികർ നടന്ന സംഭവങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

😆Nonsense. 2017 നവംബർ 29-ന് ശേഷം നടന്നതെല്ലാം പൊതുസമൂഹത്തിന്റെ മുൻപിലുണ്ട്.

🟩 കർദ്ദിനാളും സാജു വർഗ്ഗീസും ജോഷി പുതുവയും കൂട്ടായി എടുത്ത കച്ചവടതീരുമാനങ്ങൾ

😆ബെന്നി കമ്മീഷൻ റിപ്പോർട്ട്‌ മാത്രം വായിച്ചാൽ കാര്യങ്ങൾ എല്ലാം മനസിലാക്കാം.

🟩 അതിലേറെ ഗുരുതരമായ കാര്യം, ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ, ഒരു പക്ഷേ ആഗോളതലത്തിൽ തന്നെ, ആദ്യമായാണ് ഒരു മേജർ ആർച്ച് ബിഷപ്പ് റിയൽ എസ്റ്റേറ്റ് സംബന്ധമായ ആരോപണങ്ങൾ നേരിടുന്നത്. തങ്ങളുടെ മേലധ്യക്ഷനെതിരേ ആരോപണമുന്നയിക്കേണ്ടി വരുന്ന വൈദികരുടെയും വിശ്വാസികളുടെയും ഗതികേട് ഇപ്പോഴും തുടരുകയാണ്. കർദ്ദിനാളാകട്ടെ സാജു വർഗ്ഗീസിനെയും ജോഷി പുതുവയെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിരൂപതയുടെ ഭൂമി വാങ്ങലും വിൽക്കലും ഇതിനേതുടർന്നുണ്ടായ എല്ലാ വിഷയങ്ങളും കർദ്ദിനാളും സാജു വർഗ്ഗീസും ജോഷി പുതുവയും കൂട്ടായി എടുത്ത കച്ചവടതീരുമാനമായിരുന്നു എന്നതിന് അതിരൂപതയിലെ ആലോചനാ സമിതികളുടെ യോഗങ്ങളും, യോഗങ്ങളിൽ അംഗീകരിച്ച മിനിട്സും സാക്ഷ്യം പറയുന്നു.

😆ആഗോള കത്തോലിക്കാ സഭയിൽ ഈ അതിരൂപതയിലെ വിമത വൈദീകർ ചരിത്രത്തിൽ അവർക്കുള്ള ആർക്കും തകർക്കാൻ സാധ്യമല്ലാത്ത സ്ഥാനങ്ങൾ നേടിക്കൊണ്ടിരിക്കുക ആണല്ലോ?

🟩 വത്തിക്കാൻ്റെ പേരിൽ വ്യാജ വാർത്തകൾ ചമച്ച് വ്യാജ പ്രചാരണങ്ങളിലൂടെ തൽക്കാല ആശ്വാസങ്ങൾ

😆പാവം വത്തിക്കാൻ. മാർപ്പാപ്പായെ താൻ എങ്ങനെ പരിഭാഷയിൽ പറ്റിച്ചു എന്ന് വീമ്പ് പറയുന്ന പുരോഹിതൻ പോലും
ഉള്ള സഭയിലെ ഏക രൂപത.

🟩 ഈ സാഹചര്യത്തിൽ ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ തൽക്കാല ആശ്വാസങ്ങൾ തേടുകയല്ലാതെ ഫാൻസുകാർക്ക് വേറെ വഴിയില്ല എന്നതാണ് സത്യം. വത്തിക്കാനിലെ സിംഗത്തുരെ അപ്പസ്തോലിക്ക ഇത്തരം കാര്യങ്ങളൊന്നും പരിഗണിച്ചിട്ടേയില്ല എന്നതാണ് സത്യം. കള്ളത്തരങ്ങളുടെയും നെറികേടുകളുടെയും നിയമ ലംഘനങ്ങളുടെയും നേർസാക്ഷ്യമാണ് രേഖകൾ നിറയെ. എന്നിട്ടും വത്തിക്കാൻ്റെ പേരിൽ വ്യാജ വാർത്തകൾ ചമച്ച് ഊറ്റം കൊള്ളുന്ന ഫാൻസുകാർ പാണ്ടി ലോറിക്കു മുന്നിൽ ബലം പിടിച്ചു നിൽക്കുന്ന മഞ്ഞത്തവളകൾക്ക് തുല്യമാണ്.

😆അപ്പോസ്ത്തോലിക് സൈനത്തൊരെ പിരിച്ചുവിടാൻ ഒരു പ്രമേയം വിമത വൈദീകർ പാസാക്കണം. അതുമായി ഇറ്റാലിയൻ പരിഭാഷിയെ ഒന്നുകൂടി റോമിലേക്ക് വിടണം.

കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group