അഞ്ച് വർഷത്തിനിടയിൽ കത്തോലിക്കാ ജനസംഖ്യയിൽ ഉണ്ടായത് റെക്കോർഡ് വർദ്ധനവ്

ഫിലിപ്പൈൻസിലെ കത്തോലിക്കാ സഭയ്ക്ക് വസന്തത്തിന്റെ നാളുകൾ. അഞ്ചു വർഷം കൊണ്ട് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ 50 ലക്ഷത്തിൽപ്പരം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഇക്കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലെ സ്റ്റാറ്റിറ്റിക്‌സ് അഥോറിറ്റി പുറപ്പെടുവിച്ച 2020ലെ ജനസംഖ്യാ കണക്കാണ് 2015- 2020 വർഷത്തിനിടെ സംഭവിച്ച അത്ഭുതാവഹമായ വർദ്ധന വെളിപ്പെടുത്തിയത്. 2015ൽ കത്തോലിക്കാ ജനസംഖ്യ 80,304,061 ആയിരുന്നു എങ്കിൽ 2020ൽ ഇത് 85, 645, 362 ആയി ഉയർന്നു. എന്നാൽ, ഇക്കാലയളവിൽ കത്തോലിക്കാ ജനസംഖ്യയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്റ്റാറ്റിറ്റിക്‌സ് പ്രകാരം, മൊത്തം ജനസംഖ്യയുടെ 78.8% പേർ തങ്ങൾ കത്തോലിക്കാ വിശ്വാസികളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ബിക്കോൾ മേഖലയിലാണ് കത്തോലിക്കരുടെ ഏറ്റവും ഉയർന്ന അനുപാതം. പ്രദേശത്തെ ജനസംഖ്യയുടെ 93.5%വും കത്തോലിക്കരാണ്. വലിയ നഗരങ്ങളുടെ പട്ടികയിൽ മാൻഡോ നഗരത്തിനാണ് ഒന്നാം സ്ഥാനം- 95.2% പേർ ഇവിടെ കത്തോലിക്കരാണ്. പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്ററി’ന്റെ കണ്ടെത്തൽപ്രകാരം, ഫിലിപ്പൈൻസ് ജനതയുടെ ബഹുഭൂരിപക്ഷവും സാമൂഹിക വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ പിന്തടുരുന്നവരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group