ആദിവസി സമൂഹത്തിന്റെ ഉന്നമനത്തിന് കർമ്മനിരതരായി റിഡംപ്റ്ററിസ്റ്റ് വൈദികർ…

മഹാരാഷ്ട്രയിലെ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി കർമ്മനിരതരായി റിഡംപ്റ്ററിസ്റ്റ് വൈദികർ.ആദിവസി സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനായി അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് പ്രോജക്റ്റും ട്രൈബല്‍ ഏരിയയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രോജക്ടുകള്‍ക്കുമാണ് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ നേതൃത്വം നല്‍കുന്നത്.പാനോടി ഗ്രാമത്തിലെ വാട്ടര്‍ഷെഡ് പ്രോജക്റ്റും കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും പുതിയശൈലിയിലുള്ള സുവിശേഷ പ്രഘോഷണമാണെന്ന് റിഡംപ്റ്ററിസ്റ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഇവെല്‍ മെന്‍ഡന്‍ഹ സിഎസ്എസ്ആര്‍ പറഞ്ഞു.പാനോടി വില്ലേജ് നാസിക് രൂപതയില്‍പ്പെടുന്നതാണ്. ഈ പദ്ധതിയിലൂടെ 200 ലധികം കത്തോലിക്ക കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി പാനോടിയിലും വിവിധ വില്ലേജുകളിലുമായി 7000 ലധികം മരങ്ങളും വച്ചുപിടിച്ചിട്ടുണ്ട്. ഇത് മണ്ണൊലിപ്പ് തടയുന്നതിനും ജലലഭ്യത കൂട്ടുന്നതിനും കൃഷി എളുപ്പമാക്കുന്നതിനും സഹായിക്കും.ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് റിഡംപ്റ്ററിസ്റ്റ് വൈദികര്‍ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group