ലോക യുവജന ദിനത്തിന്റെ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ച് മാർപാപ്പാ

2023-ൽ പോർച്ചുഗലിലെ ലിസ്റ്റണിൽ നടക്കുന്ന ലോക യുവജന ദിനത്തിന്റെ രജിസ്ട്രേഷൻ ടാബിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഫ്രാൻസിസ് പാപ്പാ.

കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് മുമ്പിൽ വെച്ചാണ് 2023ൽ നടക്കുന്ന ലോക യുവജന ദിനത്തിന്റെ രജിസ്ട്രേഷൻ പാപ്പാ നിർവഹിച്ചത്. ഇതോടെ ലോക യുവജന ദിനത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ വ്യക്തിയായി ഫ്രാൻസിസ് മാർപാപ്പാ.

തുടർന്ന് 2023-ലെ ലോക യുവജന ദിനത്തിനായുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചതായി മാർപാപ്പാ പ്രഖ്യാപിച്ചു.

“പ്രിയപ്പെട്ട യുവജനങ്ങളേ, ഈ മീറ്റിംഗിൽ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഈ സമ്മേളനത്തിലൂടെ വളരെനാളുകൾ അകലങ്ങളിൽ ആയിരുന്ന നാം ഒന്നിച്ചായിരിക്കുന്നതിന്റെ സന്തോഷം വീണ്ടും കണ്ടെത്തും,” ഫ്രാൻസിസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group