ദുരിതാശ്വാസ പദ്ധതി: നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം മാര്‍ ജോസ് പുളിക്കല്‍ നിർവഹിച്ചു

പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ 2021 പദ്ധതിയില്‍ ഫെഡറല്‍ ബാങ്ക് സഹകരണത്തില്‍ പുത്തന്‍കൊരട്ടിയില്‍ നിര്‍മ്മിക്കുന്ന നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിർവഹിച്ചു.

സഹോദരങ്ങളുടെ ആവശ്യങ്ങളില്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രതികരിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ടെന്ന് ബിഷപ്പ് പറഞ്ഞു . പ്രളയത്തെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത ആരംഭിച്ച ഭൂനിധി പദ്ധതിയില്‍ ശ്രീ. ബെന്നി സ്രാകത്ത്, ശ്രീ. മാര്‍ട്ടിന്‍ സ്രാകത്ത് എന്നിവര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പുത്തന്‍ കൊരട്ടിയില്‍ നാല് ഭവനങ്ങള്‍ ഫെഡറല്‍ ബാങ്ക് സഹകരണത്തില്‍ നിര്‍മ്മിക്കുന്നത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ ഭാഗങ്ങളിലായി പ്രളയബാധിതര്‍ക്കായി രൂപത നിര്‍മ്മിച്ചു നല്‍കുന്ന 45 ഭവനങ്ങളുടെ നിര്‍മ്മാണവും ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. പുത്തന്‍കൊരട്ടിയില്‍ നടന്ന ശിലാസ്ഥാപന കര്‍മ്മത്തില്‍ രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും പാലാ റീജണല്‍ ഹെഡുമായ മാനുവല്‍ മാത്യു, ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ഹെഡുമായ ജോസ് ഫ്രാന്‍സീസ്, ഫാ. വര്‍ഗ്ഗീസ് പുതുപ്പറമ്പില്‍, ഫാ.തോമസ് വലിയപറമ്പില്‍, ഫാ.ജോര്‍ജ്ജ് തെരുവുംകുന്നേല്‍, ഫാ.ജോസഫ് ചക്കുംമൂട്ടില്‍, സ്രാകത്ത് കുടുംബാംഗങ്ങള്‍, ശിവാനി കണ്‍സ്ട്രക്ഷന്‍സ് മേധാവി ഷൈജു, പരിസരവാസികള്‍ എന്നിവര്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group