അഭയാർത്ഥികൾക്കെപ്പം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻസിറ്റി: തന്റെ 85-ാം ജന്മദിനം ഫ്രാൻസിസ് മാർപാപ്പാ ആഘോഷിച്ചത് അഭയാർത്ഥികൾക്കൊപ്പം.ഗ്രീസ്-സൈപ്രസ് സന്ദർശനവേളയിൽ സൈപ്രസിൽ നിന്ന് പാപ്പാ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന പത്ത് അഭയാർത്ഥികൾക്കൊപ്പമായിരുന്നു പാപ്പായുടെ ജന്മദിനാഘോഷങ്ങൾ നടന്നത്

അഭയാർത്ഥികളുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പാ അവരുടെ അനുഭവവിവരണം കേൾക്കുകയും ചെയ്തു .തങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കി തന്നതിന് അഭയാർത്ഥികൾ പാപ്പായോട് നന്ദി പ്രകടനം നടത്തിയതായി വത്തിക്കാൻ വക്താവ് മാറ്റോ ബ്രൂണി അറിയിച്ചു. അഫ്ഗാൻ അഭയാർത്ഥി വരച്ച ഒരു ചിത്രമാണ് ഇവർ പാപ്പായ്ക്ക് ജന്മദിനസമ്മാനമായി നൽകിയത്.മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്ന ഒരു അഭയാർത്ഥിയാണ് ചിത്രത്തിലുള്ളത്.

മാർപാപ്പാ ആയതിന് ശേഷമുള്ള ആദ്യജന്മദിനം ഫ്രാൻസിസ് മാർപാപ്പാ ആഘോഷിച്ചത് വത്തിക്കാന് സമീപം താമസിക്കുന്ന നാലുപേർക്കൊപ്പമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group