അൽക്വയ്ദ തകർത്ത ദൈവാലയം പുനർനിർമ്മിച്ച് വിശ്വാസി സമൂഹം…

ഇസ്ലാമിക ഭീകരസംഘടനയായ അൽക്വയ്ദ ആക്രമണത്തിൽ തകർന്ന ദേവാലയം പുനർനിർമ്മിച്ച് വിശ്വാസിസമൂഹം.

സെപ്തംബർ 11’ ഭീകരാക്രമണത്തിൽ ‘വേൾഡ് ട്രേഡ് സെന്ററി’നൊപ്പം തകർന്നുവീണ സെന്റ് നിക്കൊളാസ് ഗ്രീക്ക് ഓർത്തഡോക്‌സ് ദൈവാലയമാണ് പുനർനിർമ്മിച്ചത്.

പുതിയ ദൈവാലയത്തിന്റെ കൂദാശാകർമം ഇക്കഴിഞ്ഞ ദിവസം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ നിർവഹിച്ചെങ്കിലും അടുത്ത വർഷത്തോടെ മാത്രമേ വിശ്വാസീസമൂഹത്തിന് തുറന്നുകൊടുക്കൂ.

ഒരുപിടി ചാരമായ മണ്ണിൽതന്നെ, ഉത്ഥാനപ്രത്യാശയുടെ അടയാളമായി തലയുയർത്തിയ ദൈവാലയത്തിന്റെ നാമധേയം സെന്റ് നിക്കോളാസ് ദേശീയ തീർത്ഥാടനകേന്ദ്രം എന്നായിരിക്കും. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ യു.എസ് പര്യടനത്തിന് എത്തിയ സാഹചര്യത്തിൽ കൂദാശാകർമം ക്രമീകരിക്കുകയായിരുന്നു. ശേഷിക്കുന്ന പണികൾകൂടി പൂർത്തിയാക്കിയ ശേഷമാവും ആരാധനകൾ ആരംഭിക്കുക. വേൾഡ് ട്രേഡ് സെന്റർ മെമ്മോറിയൽ പ്ലാസയ്ക്ക് അഭിമുഖമായാണ് ദൈവാലയത്തിന്റെ സ്ഥാനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group