ഫ്ളോറിഡായിൽ ഇനിമുതൽ മതസ്ഥാപനങ്ങൾ ആവശ്യ സർവീസ്…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യവസായ സ്ഥാപനങ്ങളും മദ്യഷാപ്പുകളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകുകയും അതേ സമയം ആരാധനാലയങ്ങൾ അടച്ചിടണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് റിലീജിയസ് സർവീസ് അത്യാവശ്യ സർവീസായി പ്രഖ്യാപിക്കുന്ന ബിൽ ഫ്ളോറിഡാ സെനറ്റ് പാസാക്കി. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ നേരിട്ടോ അല്ലാതെയോ ആരാധനാലയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം നീക്കം ചെയ്യപ്പെടും. ഇതോടെ മതസ്വാതന്ത്ര്യത്തെ തടയാൻ ഫ്ളോറിഡായിലെ സർക്കാരുകൾക്കാവില്ല .

കഴിഞ്ഞ രണ്ടുവർഷമായി ആരാധനാലയങ്ങൾ കോവിഡിന്റെ പേരിൽ പലസമയങ്ങളിലായി അടച്ചിടുന്നതിനുള്ള ഉത്തരവുകൾ ഇറക്കിയതിനെ ചോദ്യം ചെയ്ത് റിലീജിയസ് ഗ്രൂപ്പുകൾ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് പുതിയ ബിൽ സെനറ്റ് പാസാക്കിയത്. 31 വോട്ടുകൾ അനുകൂലമായപ്പോൾ വെറും 3 പേർ മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group