ബഫര്‍ സോണ്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെയെന്ന് റിപ്പോർട്ട്

വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍ക്കും ചു​​​റ്റും ബ​​​ഫ​​​ര്‍ സോ​​​ണ്‍ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള നി​​​ര്‍ദേശ​​​ങ്ങ​​​ള്‍ അ​​​യ​​​ച്ച​​​ത് സ്ഥ​​​ല​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​യുമാണെന്ന് വി​​വ​​രാ​​വ​​കാ​​ശ രേ​​ഖ.

ജൂ​​ൺ മൂ​​ന്നി​​ലെ ​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ ആ​​​റാം ഖ​​​ണ്ഡി​​​ക​​​യി​​​ല്‍ രാ​​​ജ്യ​​​ത്തെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍ക്കും ചു​​​റ്റും ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​ശ്ച​​യി​​ക്കേ​​ണ്ട​​തി​​ന്‍റെ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​യി​​ട്ടു​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ദേ​​​ശ​​​ത്ത് ബ​​​ഫ​​​ര്‍ സോൺ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പി​​​ലെ റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ര്‍ അ​​​താ​​​തു​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വൈ​​​ല്‍ഡ് ലൈ​​​ഫ് വാ​​​ര്‍ഡ​​​ന്‍, ഒ​​​രു പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ (ഇ​​​ക്കോ​​​ള​​​ജി​​​സ്റ്റ്), ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍, റ​​​വ​​​ന്യു​​​വ​​​കു​​​പ്പി​​​ലെ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഒ​​​രു ചെ​​​റി​​​യ ക​​​മ്മ​​​ിറ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം.

ഈ ​​​ക​​​മ്മിറ്റി ബ​​​ഫ​​​ര്‍ സോ​​​ണ്‍ ആ​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന എ​​​ല്ലാ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വീ​​​ടു​​​വീ​​​ടാ​​​ന്ത​​​രം ക​​​യ​​​റി താ​​​മ​​​സ​​​ക്കാ​​​രു​​​ടെ​​​യും കൃ​​​ഷി​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു ബി​​​സി​​​ന​​​സു​​​കാ​​​രു​​​ടെ​​​യും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ട​​​ക്കം വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ (ഇൻ വെന്‍ററി) ത​​​യാ​​​റാ​​​ക്ക​​​ണം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം ചീ​​​ഫ് വൈ​​​ല്‍ഡ് ലൈ​​​ഫ് വാ​​​ര്‍ഡ​​​ന്‍ ഏ​​​തൊ​​​ക്കെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ര്‍ദേശി​​​ക്കേ​​​ണ്ട​​​ത് എ​​ന്നാ​​ണ് സു​​പ്രീം​​കോ​​ട​​തി വി​​ധി​​യി​​ൽ പ​​റ​​യു​​ന്ന​​ത്.

എ​​ന്നാ​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ക്കും ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍ക്കും ചു​​​റ്റു​​​മു​​​ള്ള 10 കി​​ലോ ​മീ​​റ്റ​​ർ വീ​​​തി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ഈ ​​​​പ​​​ഠ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​ടി ​ജ​​​യിം​​​സ് വ​​​ട​​​ക്ക​​​ന്‍, പ്രി​​​ന്‍സി​​​പ്പ​​​ല്‍ ചീ​​​ഫ് ഫോ​​റ​​സ്റ്റ് ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​ര്‍ക്കു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ പ്ര​​​കാ​​​രം ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ൽ അ​​​ത്ത​​​ര​​​മൊ​​​രു ഇ​​​ന്‍വെ​​​ന്‍റ​​റി റി​​​പ്പോ​​​ര്‍ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ ല​​​ഭ്യ​​​മ​​​ല്ലെ​​​ന്നാ​​ണ് മ​​റു​​പ​​ടി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​​തോ​​​ടെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍ക്കു ചു​​​റ്റും ബ​​​ഫ​​​ര്‍ സോ​​​ണി​​നു​​ള്ള നി​​​ര്‍ദേ​​ശ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര​​​ത്തി​​​ന​​​യ​​​ച്ച​​​തി​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഒ​​​ന്നും പാ​​​ലി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ബ​​​ഫ​​​ര്‍ സോ​​​ണാ​​​യി തെര​​​ഞ്ഞെ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണോ കൃ​​​ഷി​​​യി​​​ട​​​മാ​​​ണോ എ​​​ന്നൊ​​​ന്നും വ​​​നം​​വ​​​കു​​​പ്പി​​​ന​​​റി​​​യി​​​ല്ലെ​​ന്നും വ്യ​​​ക്ത​​​മാ​​​വു​​ക​​യാ​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group