18 മാസത്തിനിടെ 70ൽപ്പരം പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ 2021 ജനുവരി മുതൽ 2022 ജൂൺ വരെയുള്ള 18 മാസത്തിനിടെ 70ൽപ്പരം പേർ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായെന്ന റിപ്പോർട്ട് പുറത്ത്.ഇതിൽ ബഹുഭൂരിപക്ഷവും 18 വയസിന് താഴെയുള്ള പെൺകുട്ടികളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഓഫ് പാക്കിസ്ഥാനാണ് (എച്ച്.ആർ.സി.പി) രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടത്.

‘ബ്രിച്ച് ഓഫ് ഫെയ്ത്ത്: ഫ്രീഡം ഓഫ് റിലീജ്യൻ ഓർ ബിലീഫ് ഇൻ 2021-2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പഠന വിധേയമാക്കിയിരിക്കുന്നത് 2021 ജൂലൈ മുതൽ 2022 ജൂൺവരെയുള്ള 12 മാസത്തെ വിവരങ്ങളാണെങ്കിലും 2021ന്റെ ആദ്യത്തെ ആറു മാസങ്ങളിൽ നടന്ന മതപരിവർത്തനങ്ങളെക്കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. അതുകൂടി കണക്കാക്കുമ്പോഴാണ് 18 മാസത്തിനിടെ 70ൽപ്പരം പേർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായെന്ന വസ്തുതയാണ് വെളിപ്പെടുന്നത്.

‘2021ൽ മാത്രം 60ൽപ്പരം പേർ ഇസ്ലാമിലേക്ക് നിർബന്ധിതമായി മതം മാറ്റപ്പെട്ടു. ഇതിൽ 70%വും 18 വയസിന് താഴെയുള്ള പെൺകുട്ടികളാണ്. ഇതിൽ 10 എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2021ന്റെ അവസാനത്തെ ആറ് മാസങ്ങളിലാണ്. 2022ന്റെ ആദ്യത്തെ ആറു മാസങ്ങളിൽ കുറഞ്ഞത് സമാനമായ 11 സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group